Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൊഹ്​റാബുദ്ദീൻ കേസ്​...

സൊഹ്​റാബുദ്ദീൻ കേസ്​ അന്വേഷിച്ച സി.ബി.​െഎ ഉദ്യോഗസ്​ഥൻ കുരുക്കിൽ

text_fields
bookmark_border
സൊഹ്​റാബുദ്ദീൻ കേസ്​ അന്വേഷിച്ച സി.ബി.​െഎ ഉദ്യോഗസ്​ഥൻ കുരുക്കിൽ
cancel

ന്യൂഡൽഹി: സൊ​ഹ്​​റാ​ബു​ദ്ദീ​ൻ ശൈ​ഖ്​ വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ കൊ​ല​ക്കേ​സ്​ അ​ന്വേ​ഷി​ച്ച സി.​ബി.​െ​എ ഉ​ദ്യോ​ഗ​സ്​​ഥ​ൻ സി.​ബി.​െ​എ​യു​ടെ ത​ന്നെ അ​ന്വേ​ഷ​ണ കു​രു​ക്കി​ൽ. ഗു​ജ​റാ​ത്ത്​ മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ബി.​ജെ.​പി അ​ധ്യ​ക്ഷ​നു​മാ​യ അ​മി​ത്​​ഷാ​യെ​യും ഗു​ജ​റാ​ത്ത്​ പൊ​ലീ​സി​ലെ അ​ന്ന​ത്തെ ഉ​ന്ന​ത​രെ​യും സൊ​ഹ്​​റാ​ബു​ദ്ദീ​ൻ കേ​സി​ൽ ചോ​ദ്യം​ചെ​യ്​​ത നാ​ഗാ​ലാ​ൻ​ഡ്​​ കേ​ഡ​ർ ​െഎ.​പി.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ സ​ന്ദീ​പ്​ തം​ഗാ​ഡ്​​ഗെ​യാ​ണ്​ ഇ​പ്പോ​ൾ ക്രി​മി​ന​ൽ അ​ന്വേ​ഷ​ണ ന​ട​പ​ടി നേ​രി​ടു​ന്ന​ത്. 

സ​ന്ദീ​പി​നെ സി.​ബി.​െ​എ ത​ന്നെ കു​ടു​ക്കു​ക​യാ​ണെ​ന്നു​ ചൂ​ണ്ടി​ക്കാ​ട്ടി പ​ത്ര​പ്ര​വ​ർ​ത്ത​ക​നും ആം ​ആ​ദ്​​മി പാ​ർ​ട്ടി നേ​താ​വു​മാ​യ ആ​ശി​ഷ്​ ഖേ​താ​ൻ ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട്​ ‘ദ ​വ​യ​ർ’ പോർട്ടലിൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. 
നാ​ഗ്​​പു​ർ സ്വ​ദേ​ശി​യും പി​ന്നാ​ക്ക വി​ഭാ​ഗ​ക്കാ​ര​നു​മാ​യ സ​ന്ദീ​പ്​ തം​ഗാ​ഡ്​​ഗെ 2011 മു​ത​ൽ 2015 ഒ​ക്​​ടോ​ബ​ർ വ​രെ സി.​ബി.​െ​എ​യി​ൽ ​െഡ​പ്യൂ​േ​ട്ട​ഷ​നി​ലാ​യി​രു​ന്നു. അ​ഴി​മ​തി​ക്കേ​സി​ൽ സ​ന്ദീ​പി​നെ കു​ടു​ക്കു​ന്ന​തി​ന്​ ക​ള്ള​മൊ​ഴി ന​ൽ​കാ​ൻ സി.​ബി.​െ​എ നി​ർ​ബ​ന്ധി​ക്കു​ന്ന​താ​യി ര​ണ്ടു​ സാ​ക്ഷി​ക​ൾ നാ​ഗ്​​പു​ർ കോ​ട​തി​യി​ലും മ​ഹാ​രാ​ഷ്​​ട്ര പൊ​ലീ​സി​ലും മൊ​ഴി​ന​ൽ​കി​യി​ട്ടു​ണ്ട്. 

2015 വ​രെ സി.​ബി.​െ​എ​യി​ൽ പ​ല ചു​മ​ത​ല​ക​ൾ സ​ന്ദീ​പ്​ നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്. മും​ബൈ സി.​ബി.​െ​എ സ്​​പെ​ഷ​ൽ ക്രൈം​ബ്രാ​ഞ്ച്​ എ​സ്.​പി​യു​മാ​യി​രു​ന്നു. 2014 വ​രെ​യു​ള്ള മൂ​ന്നു വ​ർ​ഷ​ത്തി​നി​ട​യി​ൽ സൊ​ഹ്​​റാ​ബു​ദ്ദീ​ൻ കൊ​ല​യു​മാ​യി ബ​ന്ധ​​പ്പെ​ട്ട ര​ണ്ടു കേ​സു​ക​ൾ അ​ന്വേ​ഷി​ച്ചി​ട്ടു​ണ്ട്. സൊ​ഹ്​​റാ​ബു​ദ്ദീ​​​​െൻറ ഭാ​ര്യ കൗ​സ​ർ​ബി​യെ കൊ​ല​ക്കു മു​മ്പ്​ ബ​ലാ​ത്സം​ഗം ചെ​യ്​​തു​വെ​ന്നും പി​ന്നീ​ട്​ ക​ത്തി​ച്ചു​വെ​ന്നു​മു​ള്ള കേ​സ്​ സി.​ബി.​െ​എ​യാ​ണ്​ അ​ന്വേ​ഷി​ച്ച​ത്. 

2014 ഏ​പ്രി​ലി​ൽ ഇൗ ​കേ​സി​​​​െൻറ അ​ന്വേ​ഷ​ണ​ത്തി​ൽ​നി​ന്ന്​ സ​ന്ദീ​പി​നെ സി.​ബി.​െ​എ പി​ൻ​വ​ലി​ച്ചു. മോ​ദി​സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ൽ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​തി​ന്​ ആ​ഴ്​​ച​ക​ൾ​ക്കു മു​മ്പാ​യി​രു​ന്നു ഇ​ത്. സി.​ബി.​െ​എ അ​ന്വേ​ഷ​ണ ന​ട​പ​ടി​ക​ളി​ൽ പ​ല​തി​ലും വെ​ള്ളം ചേ​ർ​ത്തു​വെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന ര​ഞ്​​ജി​ത് ​​സി​ൻ​ഹ​യാ​യി​രു​ന്നു അ​ന്ന്​ സി.​ബി.​െ​എ ഡ​യ​റ​ക്​​ട​ർ. 2015 ജൂ​ലൈ​യി​ൽ സ​ന്ദീ​പി​​​​െൻറ സെ​ക്യൂ​രി​റ്റി പി​ൻ​വ​ലി​ച്ചു. ഒ​ക്​​ടോ​ബ​റി​ൽ നാ​ഗാ​ലാ​ൻ​ഡ്​​​ കേ​ഡ​റി​ലേ​ക്ക്​ തി​രി​ച്ച​യ​ക്കു​ക​യും ചെ​യ്​​തു. 

അ​തി​നു ശേ​ഷ​മാ​ണ്​ കു​രു​ക്കു വീ​ണ​ത്. നാ​ഗ്​​പു​രി​ൽ സി.​ബി.​െ​എ​യു​ടെ അ​ഴി​മ​തി​വി​രു​ദ്ധ വി​ഭാ​ഗം എ​സ്.​പി​യാ​യി​രി​ക്കെ ​മേ​ൽ​നോ​ട്ടം വ​ഹി​ച്ച ര​ണ്ടു​ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ണ്ട്​ അ​ന്വേ​ഷ​ണ​ങ്ങ​ൾ സി.​ബി.​െ​എ ആ​രം​ഭി​ച്ചു. ഗു​ജ​റാ​ത്ത്​ പൊ​ലീ​സ്​ ഏ​റ്റു​മു​ട്ട​ൽ കൊ​ല​ക്കേ​സ​ു​മാ​യി ഇ​തി​നു ബ​ന്ധ​മി​ല്ല. 2013ൽ ​വ​ർ​ക്കേ​ഴ്​​സ്​ എ​ജു​ക്കേ​ഷ​ൻ ബോ​ർ​ഡി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​ൻ നാ​ലു ല​ക്ഷം രൂ​പ കോ​ഴ വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സാ​യി​രു​ന്നു ഒ​ന്ന്.

പ്ര​തി​യെ പ്രോ​സി​ക്യൂ​ട്ട്​ ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ നി​ല​പാ​ടെ​ങ്കി​ലും ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ൽ​വ​ന്ന​തോ​ടെ സി.​ബി.​െ​എ നി​ല​പാ​ട്​ മാ​റ്റി. കേ​സ്​ എ​ഴു​തി​ത്ത​ള്ളാ​ൻ നാ​ഗ്​​പു​ർ കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട്​ ന​ൽ​കി. ചി​ല സി.​ബി.​െ​എ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ ഗൂ​ഢാ​ലോ​ച​ന ഇൗ ​അ​റ​സ്​​റ്റി​നു പി​ന്നി​ലു​ള്ള​താ​യും കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു. അ​ത്​ പി​ന്നീ​ട്​ സ​ന്ദീ​പി​നു നേ​ർ​ക്കു​ള്ള അ​ന്വേ​ഷ​ണ​മാ​യി മാ​റി.
കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ൽ വീ​ഴ്​​ച​വ​രു​ത്തി​യെ​ന്ന​തി​നാ​ണ്​ ര​ണ്ടാ​മ​ത്തെ കേ​സ്. ഒ​രു അ​ന്വേ​ഷ​ണ​ത്തി​​ൽ ക​ണ്ടെ​ടു​ത്ത തൊ​ണ്ടി​മു​ത​ലു​ക​ളി​ൽ ചി​ല​ത്​ കാ​ണാ​താ​യെ​ന്നാ​ണ്​ ആ​രോ​പ​ണം. സ​ന്ദീ​പി​ൽ​നി​ന്ന്​ പി​ഴ ഇൗ​ടാ​ക്കാ​ൻ സി.​ബി.​െ​എ ശി​പാ​ർ​ശ ചെ​യ്​​തു.

കേ​സു​ക​ൾ​ക്കു പി​ന്നാ​ലെ വാ​ർ​ഷി​ക കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ റി​പ്പോ​ർ​ട്ടി​ൽ സ​ന്ദീ​പി​​​​െൻറ പ്ര​വ​ർ​ത്ത​ന നി​ല​വാ​രം മോ​ശ​മാ​ണെ​ന്ന്​ എ​ഴു​തി. സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം ഗു​ജ​റാ​ത്ത്​ പൊ​ലീ​സി​​​​െൻറ വ്യാ​ജ ഏ​റ്റു​മു​ട്ട​ൽ കേ​സ്​ അ​ന്വേ​ഷി​ച്ച ഉ​ദ്യോ​ഗ​സ്​​ഥ​നാ​ണ്​ ഇൗ ​ദു​ര​നു​ഭ​വം. ആ ​കേ​സു​ക​ളി​ൽ​നി​ന്ന്​ പ്ര​തി​ക​ൾ ഉൗ​രി​പ്പോ​വു​ക​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​ൻ കു​രു​ങ്ങി​നി​ൽ​ക്കു​ക​യും ചെ​യ്യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sohrabuddin caseCBI argues against police personnel
News Summary - Sohrabuddin case: CBI argues against police personnel- India news
Next Story