ലഖ്നോ: മുത്തലാഖ് കേസിൽ കക്ഷി ചേർന്ന സോഫിയ അഹമ്മദിെന ഉത്തർപ്രദേശ് ന്യൂനപക്ഷ കമ്മീഷൻ അംഗമായി നിയമിച്ചു. ചൊവ്വാഴ്ചയാണ് ന്യൂനപക്ഷ കമ്മീഷനിലെ പുതിയ അംഗങ്ങളെ നിയമിച്ചത്. മീററ്റ് മഹാനഗർ മുൻ ബി.ജെ.പി പ്രസിഡൻറ് സുരേഷ് ജെയിൻ,ന്യൂനപക്ഷ മോർച്ച മുൻ വൈസ് പ്രസിഡൻറ് സുഖ്ദർശന ബോദി, മുൻ ബ്രാജ് റീജണൽ സെക്രട്ടറി മനോജ് കുമാർ മസീഹ്, പാർട്ടി അംഗം കുൻവാർ സയിദ് ഇഖ്ബാൽ, ഗാസിയാബാദ് ബി.ജെ.പി നേതാവ് കുൻവാർ അഫ്സൽ ചൗധരി, മുഹമ്മദ് അസ്ലം, റുമാനാ സിദ്ദീഖി എന്നിവരാണ് മറ്റംഗങ്ങൾ.
ബി.ജെ.പിയുടെ ന്യൂനപക്ഷ വിഭാഗം ദേശീയ നേതാവായിരുന്ന മുഹമ്മദ് തൻവീർ ഹൈദർ ഉസ്മാനിയാണ് കമ്മീഷൻ ചെയർമാൻ.
മുത്തലാഖ് കേസിൽ പരാതിക്കാരിയായ സോഫിയ അഹമ്മദ് കഴിഞ്ഞ വർഷം ബി.ജെ.പിയിൽ ചേർന്നിരുന്നു. ചെന്നൈ സ്വദേശിയായ സോഫിയയെ വിവാഹം കഴിച്ചത് സമാജ്വാദി പാർട്ടി നേതാവിെൻറ സഹോദരനായിരുന്നു. എന്നാൽ നിസാര കാര്യത്തിന് ഇയാൾ മുത്തലാഖ് െചാല്ലി വിവാഹമോചനം നേടുകയും 40 ദിവസം പ്രായമായ കുഞ്ഞിനെയും സോഫിയയെയും ഉപേക്ഷിക്കുകയുമായിരുന്നു.