Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസാഹസങ്ങളിൽ മറഞ്ഞ...

സാഹസങ്ങളിൽ മറഞ്ഞ പ്രസിദ്ധിയും സൗഭാഗ്യവും

text_fields
bookmark_border
സാഹസങ്ങളിൽ മറഞ്ഞ പ്രസിദ്ധിയും സൗഭാഗ്യവും
cancel

മുംബൈ ആകുന്നതിനും മുമ്പുള്ള ബോംബെയിൽ ഹിന്ദു മസ്​ദൂർ കിസാൻ പഞ്ചായത്തി​​​െൻറ കൊടി പറക്കുന്ന പ്രീമിയർ പത്​മിനി കാറിൽ തൊഴിലാളികൾക്കിടയിൽ വന്നിറങ്ങിയ ഒരു യൂനിയൻ നേതാവുണ്ടായിരുന്നു. മംഗലാപുരത്തെ കത്തോലിക്കാ കുടുംബത്തിൽ നിന്ന്​ വൈദികനാക്കാൻ വിട്ട​പ്പോൾ പഠനം നിർത്തി ബോംബെയിലേക്ക്​ വണ്ടി കയറിയ ജോർജ്​ മാത്യൂസ്​ ഫെർണാണ്ടസ്​. പിന്നീട്​ സംഘ്​ പരിവാറി​​​െൻറ അരിക്​ പറ്റി കേന്ദ്ര പ്രതിരോധ മന്ത്രിപദത്തിൽ വരെയെത്തിയ രാഷ്ട്രീയ നേതാവി​​​െൻറ പൊതുപ്രവർത്തനത്തി​​​െൻറ ആദ്യ ചവിട്ടുപടിയായിരുന്നു ആ യൂനിയൻ പ്രവർത്തനം. സ്വന്തം തൊഴിലാളികളുമായി ബോംബെ നഗരത്തെ സ്​തംഭിപ്പിക്കാൻ കരുത്താർജിച്ച ഫെർണാണ്ടസ്​ നയിച്ച തൊഴിലാളി യൂനിയൻ ആയിരുന്നു ’ഹിന്ദു മസ്​ദൂർ കിസാൻ പഞ്ചായത്ത്​’.

എസ്​.കെ പാട്ടീൽ എന്ന കോൺഗ്രസ്​ അതികായനെ ദക്ഷിണ ബോംബെ പാർലമ​​െൻറ്​ മണ്ഡലത്തിൽ 1967ൽ മലർത്തിയടിച്ചാണ്​ജോർജ്​ ഫെർണാണ്ടസ്​ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്​. രാജീവ്​ ഗാന്ധിയുടെ കംപ്യൂട്ടവർവൽക്കരണവും യന്ത്രവൽക്കരണവും തൊഴിലവസരങ്ങൾ കുറക്കുമെന്ന്​ പ്രചരിപ്പിച്ച പ്രധാന പ്രതിപക്ഷ നേതാവായിരുന്നു ജോർജ്​ ഫെർണാണ്ടസ്​. ഒാ​േട്ടാറിക്ഷകൾ ഇറക്കിയത്​ മൂലം കൽക്കത്തയിൽ 25,000 റിക്ഷവലിക്കാർക്ക്​ തൊഴിലില്ലാതായെന്നായിരുന്നു വാദം. കംപ്യൂട്ടർവൽക്കരണത്തിനെതിരായ സമരം നയിച്ചതിനാണ്​ രാജീവ്​ ഗാന്ധി തന്നെ ദേശ​ദ്രോഹിയാക്കുന്നതെന്ന്​ തൊഴിലാളികളോട്​ പറഞ്ഞു നടന്നു. ഇതിനെതിരെ സമരം നടത്തി മൂന്ന്​ തവണ ജയിൽ വാസം അനുഷ്​ഠിച്ചു.

അന്നത്തെ സമരോത്​സുകത ദേശീയ തലത്തിൽ പ്രതിപക്ഷ നേതൃ​നിരയിലെത്തിയിട്ടുംഫെർണാണ്ടസ്​ കൈവിട്ടിരുന്നില്ല. രാഷ്​ട്രീയ ഭാവി ഇല്ലാതായ ഘട്ടങ്ങളിൽ അത്തരം സാഹസത്തിന്​ അപമാനിതനാകേണ്ടി വന്ന അനുഭവവും ഫെർണാണ്ടസിനുണ്ടായി. 60കളിൽ കാണിച്ച സമരാവേശത്തിൽ തന്നോടൊപ്പം നിന്ന ജനങ്ങൾ തന്നെ കൈവിടില്ലെന്ന മൂഢവിശ്വാസം മൂന്ന്​ പതിറ്റാണ്ടിന്​ ശേഷവും ബോംബെയിൽ പോയി അത്തരം സമരങ്ങൾ നയിക്കാനും പരാജയമേറ്റുവാങ്ങാനും അവസരമൊരുക്കി.

1975ൽ നടത്തിയ റയിൽവെ സമരവും 1976ലെ ബറോഡ ഡൈനാമിറ്റ്​ കേസും ജന മനസുകളിലെപ്പോഴും ഉണ്ടാകുമെന്ന്​ ​അദ്ദേഹം സ്വപ്​നം കണ്ടു. ബന്ദ്​ വിജയിപ്പിക്കാൻ ട്രെയിനിൽ ട്രാക്കിലേക്ക്​ എടുത്തുചാടിയ സമരക്കാരനായും, പ്രഥമ ഹിമാലയൻ കാർ റാലിക്ക്​ നേരെ കല്ലെറിഞ്ഞ പ്രക്ഷോഭകനായും, കൊക്കകോളയെ ഇന്ത്യയിൽ നിന്ന്​ കെട്ടുകെട്ടിച്ച വ്യവസായ മന്ത്രിയായും ജനം തന്നെയെ​ന്നും ഒാർമിക്കുമെന്നാണ്​ അദ്ദേഹം കരുതിയത്​. അങ്ങിനെയാണ്​ എം.പിയും കേന്ദ്ര മന്ത്രിയുമായ ശേഷവും പ്രതിപക്ഷത്തി​​​െൻറ ബന്ദ്​ വിജയിപ്പിക്കാൻ പോലീസ്​ കാണാതെ ട്രെയിനിലെ ടോയ്​ലറ്റിൽ ഒളിച്ചിരുന്ന്​ ട്രെയിൻ നിർത്തിക്കാൻ ദാദർ സ്​റ്റേഷനിൽ ട്രാക്കിലേക്ക്​ കൊടി പിടിച്ച്​ എടുത്തുചാടിയത്​. ജനങ്ങൾക്ക്​ അപായം വരാത്ത ഇത്തരം സാഹസ സമരങ്ങൾക്ക്​ തനിക്കുള്ള മാതൃക 1942ൽ രാം മനോഹർ ലോഹ്യയും ജയപ്രകാശ്​ നാരയണനും നടത്തിയ സമരങ്ങളാണെന്ന ന്യായവും നിരത്തി. ബോംബെയിൽ നിന്നാണ്​ അദ്ദേഹം ബിഹാറി​ലേക്ക്​ ത​​​െൻറ സമരങ്ങളുടെ തട്ടകം മാറ്റുന്നത്​.

ഇൗ എടുത്തുചാട്ടങ്ങളിലാണ്​ ജോർജ്​ ഫെർണാണ്ടസി​​​െൻറ ജീവിതത്തിൽ കൈവരിച്ച പ്രസിദ്ധിയും സൗഭാഗ്യവും അകാലത്തിൽ അതുപോലെ കൈവിട്ടുപോയത്​. ബോംബെയിലെ സമരങ്ങളിൽ​ ത​​​െൻറ വൈരിയായ ട്രേഡ്​യൂനിയൻ നേതാവ്​ ദത്താസാമന്തുമായും മറാത്ത ാംശീയത ആളിക്കത്തിച്ച ബാൽ താക്കറെയുമായും ഇൗ ദക്ഷിണേന്ത്യക്കാരൻ കൈകോർത്ത​ു. കോൺഗ്രസിനെ തോൽപിച്ച്​ അധികാരം കൈക്കലാക്കാനുള്ള വ്യഗ്രതയിൽ തീവ്ര ഹിന്ദുത്വ നേതാക്കളുമായും കൈകോർത്ത​ു. ആർ.എസ്​.എസുമായുള്ള ​ബന്ധം അവസാനിപ്പിച്ച്​ ജനതാദളിലെ സോഷ്യലിസ്​റ്റുകൾ പലരും മതേതരത്വത്തി​​​െൻറ വഴിയിലേക്ക്​ മാറിയ ശേഷവും സമതാ പാർട്ടിയുണ്ടാക്കി എൻ.ഡി.എയിൽ ചേർന്ന്​ ഫെർണാണ്ടസ്​ രാജ്യത്തെ ഹിന്ദുത്വത്തിലേക്ക്​ വഴി നടത്തി.

നിതീഷ്​ കുമാർ അടക്കമുള്ള സോഷ്യലിസ്​റ്റ്​ പിന്മുറക്കാർക്ക്​ തീവ്ര ഹിന്ദുത്വവാദികൾക്കൊപ്പം നിൽക്കാൻ ഇപ്പോഴും പ്രേരണ ജോർജ്​ ഫെർണാണ്ടസ്​ തന്നെയാണ്​. അൾഷിമേഴ്സിനും പാർക്കിൻസൺസിനും കീഴടങ്ങി രോഗശയ്യയിലായതോടെ മൂന്ന്​ പതിറ്റാണ്ടോളം കൂടെ നിന്ന സമതാ പാർട്ടി നേതാവ്​ ജയ ജെയ്​റ്റ്​ലിയെ പടി കടത്തി ഭാര്യ ലൈല ഫെർണാണ്ടസിനെ ഏറ്റെടുത്ത്​ കലഹത്തി​​​െൻറ മറ്റൊരു കഥയിൽ ആ ജീവിതത്തിന്​ അന്ത്യമാകുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsgeorge fernandesSocialist Leader
News Summary - Socialist Leader George Fernandes -India News
Next Story