Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മോദി എഡിഷൻതങ്ങളുടേതല്ല; വിശദീകരണവുമായി​ ന്യൂയോർക്​ ടൈംസും; യഥാർഥ വാർത്ത വേറേ കൊടുത്തിട്ടുണ്ടെന്നും പത്രം
cancel
Homechevron_rightNewschevron_rightIndiachevron_right'മോദി...

'മോദി എഡിഷൻ'തങ്ങളുടേതല്ല; വിശദീകരണവുമായി​ ന്യൂയോർക്​ ടൈംസും; യഥാർഥ വാർത്ത വേറേ കൊടുത്തിട്ടുണ്ടെന്നും പത്രം

text_fields
bookmark_border

അവസാനം സാക്ഷാൽ നൂയോർക്​ ടൈംസ്​ തന്നെ വിശദീകരണവുമായി രംഗത്തിറങ്ങി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതെന്ന പേരിൽ പ്രചരിപ്പിക്കുന്ന ആ പത്ര കട്ടിങ്​ തങ്ങളുടേതല്ല എന്നാണ്​ പത്രം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്​. ബി.ജെ.​പി അനുയായികൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ചിത്രമാണ്​​ വിവാദമായത്​. സെപ്റ്റംബർ 26 ഞായറാഴ്​ചത്തെ ന്യൂയോർക്ക് ടൈംസ്​ പത്രത്തി​െൻറ ഒന്നാം പേജ്​ എന്ന പ്രചരണത്തോടെയാണ്​ സമൂഹമാധ്യമങ്ങളിൽ ചിത്രം സംഘപരിവാർ അനുകൂലികൾ വൈറലാക്കിയത്​.


മോദിയെക്കുറിച്ചുള്ള വാർത്തയായിരുന്നു പത്രത്തിൽ ഉണ്ടായിരുന്നത്​. 'ഭൂമിയുടെ അവസാനത്തെ, മികച്ച പ്രതീക്ഷ'എന്ന നെടുങ്കൻ തലക്കെട്ടും വാർത്തക്ക്​ മാറ്റുകൂട്ടി. 'ലോകത്തെ ഏറ്റവും സ്​നേഹിക്കപ്പെടുന്ന കരുത്തനായ നേതാവ്​ നമ്മളെ അനുഗ്രഹിക്കാൻ എത്തിയിരിക്കുന്നു' എന്ന ഉപതലക്കെട്ടും വാർത്തക്ക്​ നൽകിയിരുന്നു. ഒപ്പം പത്രം നിറഞ്ഞുനിൽക്കുന്ന മോദിയുടെ ചിത്രവും. ഇതുമായി തങ്ങൾക്ക്​ ഒരു ബന്ധവും ഇല്ല എന്നാണ്​ പത്രം അറിയിച്ചിരിക്കുന്നത്​. 'ഇത്​ പൂർണ്ണമായും കെട്ടിച്ചമച്ച ചിത്രമാണ്'എന്നാണ്​ ന്യൂയോർക്​ ടൈംസ്​ ചിത്രം പങ്കുവച്ചുകൊടണ്​ ട്വിറ്ററിൽ കുറിച്ചത്​. മോദിയെപറ്റിയുള്ള യഥാർഥ വാർത്തകളുടെ ലിങ്കും അവർ പങ്കുവച്ചിട്ടുണ്ട്​.


നേരത്തേ ഇന്ത്യയിലെ മാധ്യമങ്ങൾ നടത്തിയ ഫാക്​ട്​ ചെക്കിൽതന്നെ ചിത്രം വ്യാജമാണെന്ന്​ തെളിഞ്ഞിരുന്നു. ആവേശകരമായ പ്രതികരണങ്ങളായിരുന്നു ചിത്രത്തിന്​ വിവിധ സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്​. 'ശ്രീ നരേന്ദ്ര മോദിജിയുടെ യാത്രയിൽ അമേരിക്കൻ ജനതയുടെ പ്രതികരണം, ന്യൂയോർക്ക് ടൈംസിൽ പുറത്തുവന്നു' എന്നായിരുന്നു ഒരാൾ കഴിഞ്ഞ ദിവസം ചിത്രം പങ്കുവച്ചുകൊണ്ട്​ കുറിച്ചത്​. ഫേസ്ബുക്കിലും ട്വിറ്ററിലും നിരവധി ബി.ജെ.പിക്കാർ ചിത്രം വലിയ തോതിൽ പ്രചരിപ്പിച്ചിരുന്നു​. കഴിഞ്ഞ ഞായറാഴ്​ച സമാപിച്ച പ്രധാനമന്ത്രി മോദിയുടെ മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തി​െൻറ പശ്ചാത്തലത്തിലായിരുന്നു സംഘപരിവാർ അനുകൂലികളുടെ വ്യാജ പി.ആർ പ്രചരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modinewyork timesviralfake image
News Summary - social media viral photoshopped image is not ours-newyork times
Next Story