Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജനം നിയമം...

ജനം നിയമം കൈയിലെടുത്തു, പൊലീസ്​ പുലിവാല്​ പിടിച്ചു

text_fields
bookmark_border
Hyderabad-Police
cancel

‘പൊലീസുകാർക്കെന്താ കൊമ്പു​േണ്ടാ...? എന്ന്​ ചോദിക്കുന്നത്​ ഇപ്പോൾ ഹൈദരാബാദ്​ നഗരത്തിലെ സാധാരണക്കാരാണ്​. അവർക്കൊപ്പം ചില രാഷ്​ട്രീയ പ്രവർത്തകരുമുണ്ട്​..

സംഭവം സിമ്പിളും പവർഫുളുമാണ്​. ഹെൽമെറ്റ്​ ധരിക്കാതെ ഇരുചക്ര വാഹനവുമായി റോഡിലിറങ്ങുന്നവരുടെ കഴുത്തിനു പിടിക്കാൻ സദാ കഴുകൻ കണ്ണുകളുമായി ഹൈദരാബാദ്​ നഗരത്തിൽ ​െപാലീസ്​ റോന്തു ചുറ്റുന്നുണ്ട്​. ഹെൽമെറ്റ്​ ധരിച്ചില്ലെങ്കിൽ സമയമെത്തും മുമ്പ്​ ആയുസൊടുങ്ങുമെന്നും അതിനെക്കാൾ കഷ്​ടമാണ്​ അപകടത്തിൽ പെട്ട്​ എഴുന്നേൽക്കാൻ വയ്യാതെ കിടക്കുന്നതെന്നുമൊക്കെ പൊലീസ്​ പറഞ്ഞുകൊടുക്കാഞ്ഞിട്ടല്ല. പക്ഷേ, ഹെൽമെറ്റ്​ ധരിക്കാതെ റോഡിലിറങ്ങുന്നവരുടെ എണ്ണത്തിൽ ഒരു കുറവുമില്ലാതെയായി. 100 രൂപ ഫൈൻ അടച്ചാൽ ഹെൽമെറ്റില്ലാതെ ഒര​ു ദിവസം മുഴുവൻ ആ ചെല്ലാനും കൈയിൽ പിടിച്ച്​ കറങ്ങാം എന്ന അവസ്​ഥയിലായി. 

എന്നാൽ, കാണുന്നിടത്തൊക്കെ വെച്ച്​ ഫൈൻ അടിക്കാൻ പൊലീസ്​ തീരുമാനിച്ച​േപ്പാൾ ഒരാൾ തന്നെ പലവട്ടം കുടുങ്ങുന്ന അവസ്​ഥയിലായി. എന്നിട്ടും രക്ഷയില്ലാ​െത വന്നപ്പോൾ പിടിക്കപ്പെടുന്നവർക്ക്​ രണ്ടു തവണ നിർബന്ധിത കൗൺസലിങ്ങിന്​ വിധേയമാക്കാൻ തീരുമാനിച്ചു.  ഇൗ വർഷം ആദ്യത്തെ നാല്​ മാസത്തിനുള്ളിൽ പിഴയായി ഹൈദരാബാദ്​ സിറ്റി പൊലീസിന്​ കിട്ടിയത്​ 2.69 കോടിയാണ്​. 2,68,995 പേരാണ്​ നിയമം ലംഘിച്ചത്​. 

നഗരത്തിലെവിടെയും ഹെൽമെറ്റ്​ പിടുത്തക്കാരായ പൊലീസുകാരുടെ ബഹളമായി. അപ്പോഴാണ്​ നാട്ടുകാർ ഒരുകാര്യം ശ്രദ്ധിക്കുന്നത്​. പൊലീസുകാരൊന്നും ഇൗ നാട്ടുകാരല്ലേ...? അവർക്കെന്താ കൊമ്പുണ്ടോ...? 

ഹെൽമെറ്റില്ലാത്തതിന്​ നാട്ടുകാരെ പിടിക്കുന്ന പൊലീസുകാരും ഹെൽമെറ്റില്ലാതെ യാത്ര ചെയ്യുന്നുണ്ട്​... അപ്പോൾ അവരെ ആരാണ്​ പിടികൂടുക..? അരാണ്​ അവർക്ക്​ ഫൈൻ അടിക്കുക...?

പൊലീസിനെ ന്യായം പഠിപ്പിക്കാൻ ചെന്നാൽ വിവരം വീട്ടിലറിയും എന്നറിയാവുന്നതിനാൽ നാട്ടുകാർ ആ വഴിക്കു​േപായില്ല. പകരം അവർ പൊലീസിനിട്ട്​ മുട്ടൻ പണി കൊടുത്തു. വഴിയിൽ ഹെൽമെറ്റില്ലാതെ ബൈക്കോടിച്ചു പോകുന്ന സകല പൊലീസുകാരുടെയും ഫോ​​േട്ടാ എടുത്ത്​ സോഷ്യൽ മീഡിയയിൽപ പ്രചരിപ്പിക്കാൻ തുടങ്ങി...

ഹൈദരാബാദ്​ കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന മജ്​ലിസ്​ ബചാവോ തെഹ്​രീക്​ (എം.ബി.ടി) എന്ന രാഷ്​ട്രീയ പാർട്ടിയുടെ നേതാവ്​ അംജദ​ുല്ലാ ഖാനാണ്​ ഇൗ സോഷ്യൽ മീഡിയ കാമ്പയിനു പിന്നിൽ. പൊലീസുകാർ ഹെൽമെറ്റില്ലാതെ ബൈക്കിൽ യാത്ര ചെയ്യുന്നതും യാത്രക്കിടയിൽ അവർ മൊബൈൽ​ ഫോൺ ഉപയോഗിക്കുന്നതും നിയമം ലംഘിച്ച്​ പൊലീസ്​ വാഹനങ്ങൾ പാർക്ക്​ ചെയ്​തിരുക്കുന്നതുമായ ചിത്രങ്ങൾ ഖാൻ ട്വീറ്റ്​ ചെയ്യാൻ തുടങ്ങിയതോടെയാണ്​ അതൊരു കാമ്പയിനായി മാറിയത്​. തെലങ്കാന ഡി.ജി.പി അനുരാഗ്​ ശർ​മയെ സംബോധന ചെയ്​തുകൊണ്ടായിരുന്നു അംജദുല്ലാ ഖാൻറെ ട്വിറ്റർ ബോംബുകൾ.

police car hyderabad

ഇതോടെ നാട്ടുകാരും തുടങ്ങി പൊലീസിന്​ പണികൊടുക്കാൻ. അവർ നമ്പർ പ്ലേറ്റടക്കമുള്ള ചിത്രങ്ങളെടുത്ത്​ അംജദുല്ല ഖാന്​ അയച്ച​ുകൊടുക്കാൻ ത​ുടങ്ങി. അദ്ദേഹം അത്​ ട്വിറ്ററിലൂടെ കാമ്പയിനുമാക്കി.

സോഷ്യൽ മീഡിയയുടെ സാധ്യത ഉപയോഗിച്ച്​ ജനം ‘നിയമം കൈയിലെടുത്ത’തോടെ  ഹൈദരാബാദ്​ പൊലീസ് പുലിവാല്​ പിടിച്ചമട്ടിലായിരിക്കുകയാണ്​. നാട്ടുകാരുടെ മൊബൈൽ ഫോണുകൾ ഇപ്പോൾ പൊലീസിനു നേരേ ഫോക്കസ്​ ചെയ്തിരിക്കുകയാണ്​. 

മജ്​ലിസ്​ ബചാവോ തെഹ്​രീക്​ (എം.ബി.ടി) പാർട്ടി നേതാവ്​ അംജദ​ുല്ലാ ഖാൻ
 

വന്നുവന്ന്​ നാട്ടുകാരെ പേടിച്ച്​ ഒരു നിയമലംഘനം ചെയ്യാൻ കഴിയാത്ത അവസ്​ഥയിലായിരിക്കുകയാണ്​ ഹൈദരാബാദ്​ പൊലീസ്​. പൊലീസി​​െൻറ കാര്യത്തിൽ മാത്രമല്ല, മറ്റ്​ പല നിയമലംഘനങ്ങളും അഴിമതിയും കെടുകാര്യസ്​ഥതയും ഇങ്ങനെ സോഷ്യൽ മീഡിയയിലൂടെ കാമ്പയിനായി പുറത്തുകൊണ്ടുവരാൻ കഴിയുമെന്നാണ്​ ഇപ്പോൾ ഹൈദരാബാദിലെ സംസാരം. പൈപ്പു പൊട്ടി വെള്ളം പാഴാകുന്നതും ശുചീകരണ പ്രവർത്തനം നടത്താത്ത തെരുവുകളും കത്താത്ത വഴിവിളക്കുകളുമൊക്കെ ആളുകൾ ഇ​േപ്പാൾ ആവേശത്തോടെ സോഷ്യൽ മീഡിയയിൽ പോസ്​റ്റ്​ ചെയ്യുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:violationhelmethyderabadHyderabad Policeroad rule
News Summary - Social Media shares Hyderabad Police Violating Rule-India News
Next Story