Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസമൂഹമാധ്യമ നിയന്ത്രണം:...

സമൂഹമാധ്യമ നിയന്ത്രണം: എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക്​; ജനുവരി 15നകം മാർഗരേഖ

text_fields
bookmark_border
സമൂഹമാധ്യമ നിയന്ത്രണം: എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക്​; ജനുവരി 15നകം മാർഗരേഖ
cancel

ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പെരുമാറ്റ ചട്ടങ്ങൾക്ക്​ ജനുവരി 15നകം അന്തിമരൂപം നൽകുമ െന്ന്​ കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ദേശ വിരുദ്ധ പ്രവർത്തനങ്ങൾ, അപകീർത്തികരമായ പോസ്​റ്റുകൾ, വി ദ്വേഷ പ്രസംഗങ്ങൾ, വ്യാജ വാർത്തകൾ എന്നിവ തടയാനാണ്​ ചട്ടങ്ങളുണ്ടാക്കുന്നതെന്ന്​ ​സോളിസിറ്റർ ജനറൽ തുഷാർ മേത്ത ജസ്​റ്റിസുമാരായ ദീപക്​ ഗുപ്​ത, അനിരുദ്ധ്​ ബോസെ എന്നിവരടങ്ങുന്ന ബെഞ്ച്​ മുമ്പാകെ ബോധിപ്പിച്ചു.

ഉള്ളടക്ക ങ്ങളുടെ ഉറവിടങ്ങൾ സർക്കാറിനെ അറിയിക്കേണ്ട ബാധ്യത സാമൂഹിക മാധ്യമങ്ങൾക്കുണ്ടോ എന്നതിൽ സുപ്രീംകോടതി തീർപ്പ്​ കൽപ്പിക്കും. സാമൂഹിക മാധ്യമങ്ങളു​െട നിയന്ത്രണങ്ങളും സ്വകാര്യതയുമായി ബന്ധപ്പെട്ട്​ രാജ്യത്തെ വിവിധ ൈഹകോടതികളിലുള്ള കേസുകൾ സുപ്രീംകോടതിയിലേക്ക്​ മാറ്റണമെന്ന ഫേസ്​ബുക്കി​​െൻറയും വാട്ട്​സ്​ ആപി​​െൻറയും ആവശ്യം കോടതി അംഗീകരിച്ചു.

പെരുമാറ്റ ചട്ടം സ്വകാര്യതയി​േലക്കുള്ള കടന്നുകയറ്റമല്ലെന്ന്​ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ദേശസുരക്ഷയും രാജ്യത്തി​​െൻറ അഖണ്ഡതയും സംരക്ഷിക്കാനാണ്​. ഹിതകരമല്ലാത്ത സന്ദേശങ്ങളിറക്കുന്ന വ്യക്​തികളെ പിന്തുടരാൻ കമ്പനികൾക്ക്​ മേൽ ഉത്തരവാദിത്തം കെട്ടിവെക്കുകയാണെന്ന വിമർശനം കേന്ദ്രം തള്ളി.

തമിഴ്​നാട്​ സർക്കാറി​​െൻറ എതിർപ്പ്​ തള്ളിയാണ്​ മദ്രാസ്​ ഹൈകോടതിയിലുള്ള കേസ്​ സുപ്രീംകോടതിയിലേക്ക്​ മാറ്റാനുള്ള ഫേസ്​ബുക്കി​​െൻറയും വാട്ട്​സ്​ആപി​​െൻറയും അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചത്​. ഉള്ളടക്കങ്ങളുടെ ഉറവിടം സർക്കാറിനോട്​ വെളിപ്പെടുത്തുന്നതിന്​ ഫോസ്​ബുക്കും വാട്ട്​സ്​ആപും അടക്കം എല്ലാ സാമൂഹിക മാധ്യമങ്ങള​ും ബാധ്യസ്​ഥമാണെന്ന്​ തമിഴ്​നാടിന്​​ വേണ്ടി ഹാജരായ അറ്റോണി ജനറൽ ​െക. കെ വേണുഗോപാൽ വാദിച്ചു.

എന്നാൽ ഉറവിടങ്ങൾ കണ്ടെത്താൻ​ കഴിയില്ലെന്നും അതിനു സർക്കാറുമായി സഹകരിക്കാൻ തയാറാണെന്നുമുള്ള നിലപാടാണ്​ ഇരു കമ്പനികളും സ്വീകരിച്ചത്​. വീട്ടുടമസ്​ഥൻ താക്കോൽ നൽകണമെന്നാണ്​ സർക്കാർ ആവശ്യപ്പെടുന്നതെന്നും എന്നാൽ കൈയിൽ താക്കോലിലില്ല എന്നാണ്​ ഉടമസ്​ഥ​ൻ പറയുന്നതെന്നും ബെഞ്ച്​ പ്രതികരിച്ചു. അടുത്ത ജനുവരി അവസാന വാരം എല്ലാ കേസുകളും ഒരുമിച്ച്​ പരിഗണിക്കുമെന്ന്​ സുപ്രീംകോടതി വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediaindia newsRules To Regulatesupreme court
News Summary - Social media; Rules To Regulate Social Media By January 15 - Center - India news
Next Story