സമൂഹ മാധ്യമ പോസ്റ്റ്: നേഹ റാത്തോഡിന് മുൻകൂർ ജാമ്യം
text_fieldsന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ സമൂഹ മാധ്യമ പോസ്റ്റിട്ടെന്ന് ആരോപിച്ചുള്ള കേസിൽ ഭോജ്‍പുരി ഗായിക നേഹ സിങ് റാത്തോഡിന് മുൻകൂർ ജാമ്യം നൽകി സുപ്രീംകോടതി. അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്ന് ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരിയും അതുൽ എസ്. ചന്ദുർക്കാറും അടങ്ങുന്ന ബെഞ്ച് ആവശ്യപ്പെട്ടു.
അലഹബാദ് ഹൈകോടതി മുൻകൂർ ജാമ്യം നിരസിച്ചതിനെ തുടർന്നാണ് നേഹ സുപ്രീംകോടതിയെ സമീപിച്ചത്. ജനുവരിയിൽ കോടതി അറസ്റ്റ് തടഞ്ഞ് ഇടക്കാല സംരക്ഷണം അനുവദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ വിളിക്കുമ്പോഴൊക്കെ ഹാജരാകണമെന്നും, നിസ്സഹകരണം ഗൗരവത്തോടെ എടുക്കുമെന്നുമുള്ള താക്കീതോടെയായിരുന്നു കോടതി ഉത്തരവ്. ജമ്മു-കശ്‍മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികളുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ ചെയ്തുവെന്ന് ആരോപിച്ചാണ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

