കോവിഡ് ഭീതിക്കിടെ 500 പേർക്ക് വിരുന്നുമായി തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ
text_fieldsഹൈദരാബാദ്: കോവിഡ് 19 വൈറസ് ബാധ രാജ്യത്ത് പടർന്നു പിടിക്കുന്നതിനിടെ 500ഓളം പേർക്ക് വിരുന്നുമായി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിെൻറ മകൾ കവിത. ഹൈദരാബാദിലെ റിസോർട്ടിലായിരുന്നു വിരുന്ന്.
ടി.ആർ.എസിെൻറ ജില്ലാ പരിഷത്, മണ്ഡൽ പരിഷത്, മുൻസിപ്പാലിറ്റി എന്നിവടങ്ങളിലെ ജനപ്രതിനിധികളേയും അവരുടെ കുടുംബങ്ങളേയുമാണ് വിരുന്നിന് ക്ഷണിച്ചത്. ഇതിെൻറ വീഡിയോയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

എല്ലാവരും സെൽഫ് ക്വാറൈൻറനിൽ കഴിയണമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു ആവശ്യപ്പെടുേമ്പാഴാണ് മകളുടെ അത്താഴ വിരുന്ന്. കവിതയുടെ നടപടിക്കെതിരെ ബി.ജെ.പി ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. വിരുന്നിെൻറ വീഡിയോ ഷെയർ ചെയ്തായിരുന്നു ബി.ജെ.പിയുടെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
