Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൽഹിയിൽ അതിശൈത്യം ബുധനാഴ്ച വരെ തുടരും; താപനില മൂന്ന് ഡിഗ്രിയിലേക്ക് താഴ്ന്നേക്കും, മൂടൽമഞ്ഞിൽ വിമാനങ്ങൾ വൈകി
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹിയിൽ അതിശൈത്യം ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. താപനില മൂന്ന് ഡിഗ്രിയിലേക്ക് വരെ താഴ്ന്നേക്കും. കനത്ത മൂടൽമഞ്ഞും ഡൽഹിയിൽ അനുഭവപ്പെടുന്നുണ്ട്.
കനത്ത മഞ്ഞു മൂലം ഡൽഹിയിൽ നിരവധി വിമാനങ്ങൾ വൈകി. ഡൽഹി-റിയാദ്, ഡൽഹി-ഷിംല-കുളു, ഡൽഹി-വാരണാസി-ധർമ്മശാല-ശ്രീനഗർ, ഡൽഹി-ഡെറാഡൂൺ തുടങ്ങിയ വിമാന സർവീസുകളാണ് വൈകിയത്. ശനിയാഴ്ച 10.2 ഡിഗ്രിയായിരുന്നു ഡൽഹിയിലെ കുറഞ്ഞ താപനില. 18.4 ഡിഗ്രിയാണ് ഡൽഹിയിൽ രേഖപ്പെടുത്തിയ കൂടിയ താപനില.
ഡൽഹിയെ കൂടാതെ മറ്റ് പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും അതിശൈത്യത്തിന്റെ പിടിയിലാണ്. പഞ്ചാബ്, ഛണ്ഡിഗഢ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ശൈത്യം തുടരുന്നത്. ജമ്മുകശ്മീർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ മഞ്ഞുവീഴ്ചയും അതിരൂക്ഷമാണ്.
Next Story

