Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമിത്​ ഷാ ഇന്ന്​...

അമിത്​ ഷാ ഇന്ന്​ കശ്​മീരിൽ; സന്ദർശനത്തിന്​ മുന്നോടിയായി ഇന്‍റർനെറ്റ്​ വിച്ഛേദിച്ചു, കനത്ത സുരക്ഷ

text_fields
bookmark_border
അമിത്​ ഷാ ഇന്ന്​ കശ്​മീരിൽ; സന്ദർശനത്തിന്​ മുന്നോടിയായി ഇന്‍റർനെറ്റ്​ വിച്ഛേദിച്ചു, കനത്ത സുരക്ഷ
cancel

ശ്രീനഗർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ ഇന്ന്​ ജമ്മുകശ്​മീരിലെത്തും. ആർട്ടിക്കൾ 370 റദ്ദാക്കിയതിന്​ ശേഷം ഇതാദ്യമായാണ്​ അമിത്​ ഷാ കശ്​മീരിലെത്തുന്നത്​. ഷായുടെ സന്ദർശനത്തിന്​ മുന്നോടിയായി കശ്​മീരിന്‍റെ ചില പ്രദേശങ്ങളിൽ ഇന്‍റ​ർനെറ്റ്​ വിച്ഛേദിച്ചിട്ടുണ്ട്​. ചില സ്ഥലങ്ങളിൽ നിന്നും ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്​. എന്നാൽ തീവ്രവാദത്തെ പ്രതിരോധിക്കുന്നതിനായാണ്​ ഇത്തരം നടപടികൾ സ്വീകരിച്ചതെന്നും അമിത്​ ഷായുടെ സന്ദർശനവുമായി ഇതിന്​ ബന്ധമില്ലെന്നുമാണ്​ കശ്​മീർ ഐ.ജി വ്യക്​തമാക്കുന്നത്​.

ഇതിന്​ പുറമേ ഡ്രോണുകളും മോ​ട്ടോർ ബോട്ടുകളും വിന്യസിച്ചിട്ടുണ്ട്​. തന്ത്രപ്രധാനമേഖലകളിൽ സ്​നൈപ്പേഴ്​സി​േന്‍റയും ഷാർപ്പ്​ ഷൂട്ടർമാരുടെയും സാന്നിധ്യവുമുണ്ടാവും. കശ്​മീരിന്‍റെ എല്ലാ മേഖലകളിലും പൊലീസ്​ നിരീക്ഷണം ഉറപ്പാക്കുന്നുണ്ട്​. വാഹനങ്ങളേയും കാൽനട യാത്രക്കാരേയും കർശനമായി പരിശോധിക്കുമെന്ന്​ ജമ്മുകശ്​മീർ പൊലീസ്​ അറിയിച്ചു. എന്നാൽ, പരിശോധന ആർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാവില്ലെന്നും പൊലീസ്​ വ്യക്​തമാക്കി.

മൂന്ന്​ ദിവസത്തെ സന്ദർശനത്തിനായാണ്​ അമിത്​ ഷാ കശ്​മീരിലെത്തുന്നത്​. കശ്​മീരിൽ നിന്നുള്ള ആദ്യത്തെ അന്താരാഷ്​ട്ര വിമാന സർവീസിന്‍റെ ഉദ്​ഘാടനം ആഭ്യന്തര മന്ത്രി നിർവഹിക്കും. ശ്രീനഗറിൽ നിന്നും ഷാർജയിലേക്കാണ്​ വിമാനം. കശ്​മീരിൽ തീവ്രവാദികളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട കുടുംബങ്ങളെ അമിത്​ ഷാ സന്ദർശിക്കും. ഇന്‍റലിജൻസ്​ ബ്യൂറോ തലവൻ അരവിന്ദ്​ കുമാർ, ബി.എസ്​.എഫ്​ തലവൻ പങ്കരാജ്​ സിങ്​, സി.ആർ.പി.എഫ്​ മേധാവി എന്നിവരുമായും അമിത്​ ഷാക്ക്​ ചർച്ചയുണ്ട്​. കശ്​മീരിൽ പൊതുപരിപാടിയിലും അദ്ദേഹം പ​ങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit Shah
News Summary - Snipers, Drones, Sharpshooters Deployed Ahead Of Amit Shah's 3-Day J&K Visit
Next Story