ലാവ്ലിൻ കേസ്: വാദം തുടങ്ങുന്നത് നീട്ടി
text_fieldsന്യൂഡൽഹി: എസ്.എൻ.സി ലാവ്ലിൻ കേസിൽ അന്തിമവാദം തുടങ്ങുന്നത് സുപ്രീംകോടതി നീട്ടിവെച്ചു. കേസിൽ അന്തിമ വാദം എപ്പോൾ തുടങ്ങുമെന്ന് ജനുവരി രണ്ടാം വാരം അറിയിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസിൽ സി.ബി.െഎയുടെ അപ്പീലും ഹൈകോടതി വിചാരണ നേരിടണമെന്ന് അറിയിച്ച മൂന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ അപ്പീലുമാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി ലാവ്ലിൻ കമ്പനിക്ക് കരാർ നൽകിയതിൽ ക്രമക്കേടുണ്ടെന്നാണ് കേസ്. ഇതിലുടെ സംസ്ഥാന സർക്കാറിന് 86 കോടിയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം. മൂന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരൊഴിച്ച് കേസിലെ മറ്റ് പ്രതികളെ ഹൈകോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
