Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാമ്പിനോട്​ പ്രതികാരം;...

പാമ്പിനോട്​ പ്രതികാരം; കടിച്ച പാമ്പിനെ തിരിച്ചുകടിച്ച്​ 45കാരൻ, പാമ്പ്​ ചത്തു

text_fields
bookmark_border
Snake
cancel

ജജ്​​പൂർ: മനുഷ്യന്‍റെ കടിയേറ്റാൽ പാമ്പിനെന്ത്​ സംഭവിക്കും? വിഷപാമ്പാണെങ്കിൽ ചിലപ്പോൾ കടിച്ച മനുഷ്യന്​ മരണം വരെ സംഭവിച്ചേക്കാം. എന്നാൽ ഒഡീഷയിലെ ഗ്രാമത്തിൽ അരങ്ങേറിയത്​ നേരെ തിരിച്ചായിരുന്നു.

ഒഡീഷയിലെ ജജ്​പുർ ജില്ലയിലെ ഗ്രാമത്തിലാണ്​​ സംഭവം. കടിച്ച പാമ്പിനെ തിരിച്ച്​ കടിച്ച്​ പ്രതികാരം വീട്ടിയിരിക്കുകയാണ്​ 45കാരനായ കർഷകൻ. കടിച്ച പാമ്പ്​ ചാകുകയും ചെയ്​തു.

ഗംഭരിപാട്ടിയ ഗ്രാമത്തിലെ കിഷോർ ബദ്ര ബുധനാഴ്ച രാത്രി വയലിലെ പണിക്ക്​ ശേഷം വീട്ടിലേക്ക്​ മടങ്ങുകയായിരുന്നു. വഴിയിൽവെച്ച്​ ബദ്രയുടെ കാലിൽ എന്തോ കടിച്ചതായി തോന്നി. ടോർച്ച്​ അടിച്ച്​ നോക്കിയപ്പോൾ പാമ്പാണെന്ന്​ മനസിലായി. വിഷമുള്ള വെള്ളിക്കെട്ടൻ പാമ്പാണെന്ന്​ ബദ്ര തിരിച്ചറിഞ്ഞു. ഇതോടെ പ്രതികാരം വീട്ടാനായി പാമ്പിനെ കൈയിലെടുത്ത്​ പലതവണ തിരിച്ചുകടിക്കുകയായിരുന്നു. ഇതോടെ പാമ്പ്​ ചത്തതായി ബദ്ര പറയുന്നു.

തുടർന്ന്​ ചത്ത പാമ്പുമായി കർഷകൻ വീട്ടിലേക്ക്​ മടങ്ങുകയായിരുന്നു. ഭാര്യയോട്​ വിവരം പറയുകയും ചെയ്​തു. നിമിഷങ്ങൾക്കം പാമ്പിനെ കടിച്ച്​ കൊന്ന കഥ നാട്ടിൽ പാട്ടായി. ചത്ത പാമ്പിനെ സുഹൃത്തുക്കൾക്ക്​ മുമ്പിൽ പ്രദർശിപ്പിക്കുകയും ചെയ്​തു.

വിഷപാമ്പായതിനാൽ​ ആശുപത്രിയിൽ പോകാൻ നിർബന്ധിച്ചെങ്കില​ും ബദ്ര കൂട്ടാക്കിയില്ല. നാട്ടുവൈദ്യന്‍റെ അടു​ത്തെത്തി ചികിത്സ തേടുകയായിരുന്നു. പാമ്പ്​ കാലിൽ കടിച്ചെങ്കിലും പാമ്പിനെ തിരിച്ച്​ കടിച്ചെങ്കിലും തനിക്ക്​ യാതൊരു പ്രയാസങ്ങളും അനുഭവപ്പെട്ടില്ലെന്ന്​ പറയുകയാണ്​ 45കാരൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SnakeSnake Bite
News Summary - Snake bites man in Odisha He bites it back snake dies
Next Story