Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂർഖന്റെ പത്തിയിൽ ചുംബിച്ചു, ചുണ്ടിൽ കടിയേറ്റ യുവാവ് ആശുപത്രിയിൽ

text_fields
bookmark_border
Snake bites Karnataka animal rescuer on lips after he tries to kiss it
cancel

കർണാടക: മൂർഖനെ പിടിച്ച് പത്തിയിൽ ചുംബിച്ച യുവാവിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. കർണാടകയിലെ ശിവമോഗയിലുള്ള ബൊമ്മനക്കട്ടയിലാണ് സംഭവം. കല്യാണ വീട്ടിൽ കയറിയ പാമ്പിനെ പിടികൂടാനെത്തിയ പാമ്പു പിടിത്തക്കാരനായ അലക്സ് എന്ന യുവാവാണ് മൂർഖനെ പിടിച്ചശേഷം തലയിൽ ഉമ്മവെച്ചത്.

ഉമ്മവെച്ചത് ഇഷ്ടപ്പെടാത്ത മൂർഖൻ തലതിരിച്ച് അലക്സിന്റെ ചുണ്ടിൽ ഒറ്റക്കടി. കടികിട്ടയതോടെ അലക്സിന്റെ പിടി വിടുകയും പാമ്പ് രക്ഷപ്പെടുകയും ചെയ്തു. നാട്ടുകാർ തിരിഞ്ഞെങ്കിലും പിടികൂടാനായില്ല.

പാമ്പുകൾ വീടുകളിലോ മനുഷ്യവാസ പ്രദേശങ്ങളിലോ കയറിയാലുടൻ പിടികൂടാൻ എത്തുന്ന പാമ്പുപിടിത്തക്കാരാണ് അലക്സും റോണിയും. ബുധനാഴ്ച ബൊമ്മനക്കാട്ടെ ഗ്രാമത്തിന് സമീപമുള്ള കല്യാണ വീട്ടിൽ രണ്ട് പാമ്പുകളെ കണ്ടപ്പോൾ നാട്ടുകാർ ഇവരെ വിളിച്ചു വരുത്തുകയായിരുന്നു.

പിന്നീട് രണ്ട് പാമ്പുകളെയും വീണ്ടും പിടികൂടി ഇവർ കാട്ടിലേക്ക് തിരിച്ചയച്ചു. അടിയേറ്റ അലക്സിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇയാൾ സുഖം പ്രാപിച്ചിട്ടുണ്ടെന്നും ആശുപത്രി വിട്ടുവെന്നുമാണ് വിവരം.

ഏറ്റവും കൂടിയ വിഷപ്പാമ്പുകളിൽ ഒന്നാണ് മൂർഖൻ. സമാനവിഭാഗം പാമ്പുകളിൽ ഏറ്റവും നീളം കൂടിയതും മൂർഖനാണ്. മൂർഖന്റെ വിഷം നാഡികളെയാണ് ബാധിക്കുക. കടിയേറ്റാൽ 15 മിനുട്ടിനകം മരണം സംഭവിക്കാം.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Snake bites Karnataka animal rescuer on lips after he tries to kiss it
Next Story