Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി പൊലീസ് തലപ്പത്ത്...

ഡൽഹി പൊലീസ് തലപ്പത്ത് മാറ്റം; എസ്.എൻ ശ്രീവാസ്തവയെ കമീഷണറായി നിയമിച്ചു

text_fields
bookmark_border
ഡൽഹി പൊലീസ് തലപ്പത്ത് മാറ്റം; എസ്.എൻ ശ്രീവാസ്തവയെ കമീഷണറായി നിയമിച്ചു
cancel

ന്യൂഡൽഹി: വടക്ക്​ കിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനമുയരുന്നതിനിടെ മുതിര്‍ന്ന ഐ.പി. എസ് ഓഫീസര്‍ എസ്.എൻ ശ്രീവാസ്തവയെ പുതിയ കമീഷണറായി നിയമിച്ചു. ഡൽഹി പൊലീസ്​ കമീഷണര്‍ അമൂല്യ പട്നയിക്കി​​െൻറ കാലാ വധി നാളെ അവസാനിക്കാനിരിക്കെയാണ് പകരക്കാരനായി ശ്രീവാസ്തവയെ നിയമിക്കുന്നത്.

എസ്.എൻ ശ്രീവാസ്തവയെ ദിവസങ്ങൾക്ക്​ മുമ്പ്​ ഡൽഹി പൊലീസിൽ ക്രമസമാധാന ചുമതലയുള്ള സ്പെഷ്യൽ കമീഷണറായി നിയമിച്ചിരുന്നു. 1985 ബാച്ച് ഐ.പി.എസ് ഓഫീസറായ ശ്രിവാസ്തവ സി.ആർ.പി.എഫ് ജമ്മുകശ്മീര്‍ സോണ്‍ സ്പെഷ്യല്‍ ഡി.ജിയായും നേരത്തെ സേവനമനുഷ്ടിച്ചിട്ടുണ്ട്. നേരത്തെ ഇന്ത്യന്‍ മുജാഹിദ്ദീനെതിരായ അന്വേഷണത്തിലും അദ്ദേഹം പങ്കാളിയായിരുന്നു. ഡൽഹി കലാപത്തിൽ പൊലീസി​​െൻറ നിഷ്​ക്രിയത്വം വിമർശനത്തിന്​ ഇടയായ പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ പൊലീസ് കമ്മീഷണറുടെ നിയമനം.

അതേസമയം, കലാപം കെട്ടടങ്ങിയ ഡൽഹിയിലെ സാധാരണ നിലയിലേക്ക്​ മാറികൊണടിരിക്കുകയാണ്​. കഴിഞ്ഞ 40 മണിക്കൂറിനിടെയിൽ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല.

ചാന്ദ്ബാഗ് മേഖലയിൽ കടകൾ തുറക്കാൻ ആരംഭിച്ചതായും ജനജീവിതം സാധാരണ നിലയിലാവുന്നതി​​െൻറ ലക്ഷണമാണിതെന്നും ഡൽഹി പൊലീസ് ജോയിന്റ് കമീഷണർ ഒ.പി മിശ്ര മാധ്യമങ്ങളോട് പ്രതികരിച്ചു. ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിനാണ്​ പ്രഥമ പരിഗണന നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsDelhi Police CommissionerDelhi violenceSN Shrivastava
News Summary - SN Shrivastava appointed Delhi police commissioner - India news
Next Story