Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശബരിമല: ട്രോളൻമാരെ...

ശബരിമല: ട്രോളൻമാരെ ട്രോളി സ്​മൃതി ഇറാനി

text_fields
bookmark_border
ശബരിമല: ട്രോളൻമാരെ ട്രോളി സ്​മൃതി ഇറാനി
cancel

ന്യൂഡൽഹി: ശബരിമല സ്​ത്രീ പ്രവേശനത്തെ കുറിച്ചുള്ള കേന്ദ്രമന്ത്രി സ്​മൃതി ഇറാനിയുടെ പ്രസ്​താവന വൻ വിവാദങ്ങൾക്കാണ്​ കാരണമായത്​. കോൺഗ്രസിലെ ദിവ്യ സ്​പന്ദന ഉൾപ്പടെയുള്ളവർ സ്​മൃതിയെ രൂക്ഷമായി വിമർശിച്ചും കളിയാക്കിയും രംഗത്തെത്തിയിരുന്നു. ഇതിന്​ വേറിട്ട രീതിയിൽ മറുപടി നൽകിയിരിക്കുകയാണ്​ സ്​മൃതി ഇറാനി.

കസേരയോട്​ ചേർത്ത്​ ബന്ധിച്ച നിലയിൽ ഒരു സ്​ത്രീ, വായ തുണികൊണ്ട്​ കെട്ടിയിരിക്കുന്നു. കണ്ണുകൾ പകുതി അടഞ്ഞ നിലയിലുമാണ്​. അങ്ങനെയൊരു ഫോ​േട്ടാ ഇൻസ്​റ്റഗ്രാമിൽ പോസ്​റ്റ്​ ചെയ്​താണ്​ വിവാദങ്ങളോട്​ സ്​മൃതി ഇറാനി പ്രതികരിച്ചത്​.

പഴയൊരു സീരിയലിലെ ചിത്രം സ്​മൃതി ഇപ്പോഴെന്തിന്​ പോസ്​റ്റ്​ ചെയ്​തുയെന്നായിരുന്നു പലരുടെയും ആദ്യ പ്രതികരണം. എന്നാൽ, എന്തിനാണ്​ ചി​ത്രം പോസ്​റ്റ്​ ചെയ്​തതെന്ന സൂചന അതുമായി ബന്ധപ്പെട്ട്​ ക്യാപ്​ഷനിൽ തന്നെ സ്​മൃതി നൽകിയിരുന്നു. ഞാൻ സംസാരിച്ചാലല്ലേ ഞാൻ സംസാരിച്ചു എന്ന്​ നിങ്ങൾ പറയൂ എന്നതാണ്​ ചിത്രത്തിന്​ സ്​മൃതി നൽകിയ ക്യാപ്​ഷൻ. ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക്​ മറുപടിയാണ്​ ഇതെന്ന്​​ ചിത്രത്തിൽ നിന്ന്​ വ്യക്​തം.

ആർത്തവരക്​തം പുരണ്ട സാനിട്ടറി പാഡും ബാഗിലിട്ട്​ ആരെങ്കിലും സുഹൃത്തി​​​െൻറ വീട്ടിലേക്ക്​ പോകുമോ? ദൈവത്തി​​​െൻറ ആലയത്തിലേക്ക്​ കടക്കു​​േമ്പാഴും ഇതുപോലെ ബഹുമാനം കാണിക്കണമെന്നായിരുന്നു സ്​മൃതി ഇറാനിയുടെ വിവാദപരാമർശം. ആക്​ടിവിസ്​റ്റായ രഹ്​ന ഫാത്തിമ ​ ഇരുമുടിക്കെട്ടിൽ സാനറ്ററിപാഡുമായാ​ണ്​ ശബരിമല ദർശനത്തിനെത്തിയതെന്ന്​ ആരോപണമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Smriti Iranisabarimala women entrymalayalam news
News Summary - Smriti Irani's Instagram Post-India news
Next Story