സ്മൃതി ഇറാനിയെ ശല്യപ്പെടുത്തിയ വിദ്യാർഥികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
text_fieldsന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ശല്യപ്പെടുത്തിയ കേസിൽ നാല് വിദ്യാർഥികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ വർഷം ഡൽഹിയിെല ഇന്ദിരാഗാന്ധി ഇൻറർ നാഷണൽ വിമാനത്താവളത്തിൽ നിന്ന് ചാണക്യപുരിയിലെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം നടന്നത്. ശല്യപ്പെടുത്തും വിധം പിന്തുടർന്നതിനും ഭയപ്പെടുത്തിയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തത്.
ഡൽഹി സർവകശാലക്ക് കീഴിലുള്ള രാംലാൽ ആനന്ദ് കോളജിലെ വിദ്യാർഥികളാണ് പ്രതികൾ. സംഭവ സമയം നാലുപേരും മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. മന്ത്രിക്കു നേരെ വിദ്യാർഥികൾ അശ്ലീല ആംഗ്യങ്ങളും പദപ്രയോഗങ്ങളും നടത്തിയതായും ആരോപണമുണ്ട്. വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
പ്രതികളിലൊരാൾ പിന്നീട് മാപ്പു പറഞ്ഞു. സുഹൃത്തിെൻറ പിറന്നാൾ ആഘോഷം കഴിഞ്ഞ് തിരികെ വരികയായിരുന്നു തങ്ങളെന്നും നിയമം അനുസരിച്ചില്ലെന്ന് സമ്മതിക്കുന്നുെവന്നും വിദ്യാർഥി പറഞ്ഞിരുന്നു. തങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നതിന് വേണ്ടി വിഡിയോ എടുക്കുന്ന തിരക്കിലായിരുന്നു. കാറിൽ വലിയ ശബ്ദത്തിൽ പാട്ട് വെച്ചിരുന്നു. മറ്റൊരു കാറിനെ മറി കടന്നപ്പോൾ അതിൽ സ്മൃതി ഇറാനിയാണ് ഉണ്ടായിരുന്നത് എന്നറിഞ്ഞിരുന്നില്ല. അത് മന്ത്രിയുെട കാറാണ് എന്നറിഞ്ഞിരുന്നെങ്കിൽ ഇത്തരത്തിൽ പ്രവർത്തിക്കുമായിരുന്നില്ലെന്നും വിദ്യാർഥി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
