ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ പത്രിക സമർപ്പിക്കാനിരിക്കെ വിമർശനവുമായി ബി.ജെ.പി നേതാവ ് സ്മൃതി ഇറാനി. കഴിഞ്ഞ അഞ്ച് വർഷമായി രാഹുൽ അമേത്തിക്കായി ഒന്നും ചെയ്തിട്ടില്ലെന്ന് സ്മൃതി കുറ്റപ്പെടുത ്തി. വയനാട്ടിലെ ജനങ്ങൾ രാഹുലിൻെറ സ്ഥാനാർഥിത്വത്തെ കരുതലോടെ പരിഗണിക്കണം. രാഹുൽ ഇവിടെ ചെയ്ത വികസന പ്രവർത്തനങ്ങൾ എന്താണെന്ന് വയനാട്ടിലെ ജനങ്ങൾ കാണണം. ഒരു തരത്തിലുമുള്ള വികസന പ്രവർത്തനങ്ങളും രാഹുൽ അമേത്തിയിൽ നടത്തിയിട്ടില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു.
റ്റൊരു ലോക്സഭ സീറ്റിൽ കൂടി രാഹുൽ പത്രിക സമർപ്പിക്കുകയാണ്. ഇത് അമേത്തിയെ അപമാനിക്കുന്നതും അവിടത്തെ ജനങ്ങളെ വഞ്ചിക്കുന്നതുമാണ്. അമേത്തിയുടെ തോളിലേറി 15 വർഷം അധികാരം ആസ്വദിച്ചയാൾ അനുയായികളെ ഉപേക്ഷിച്ച് പോകുന്നു. അദ്ദേഹത്തിന് ഇവിടെ കാര്യമായ പിന്തുണയില്ലെന്ന് േകാൺഗ്രസ് പ്രവർത്തകർക്കറിയാം’ - ഇറാനി കൂട്ടിച്ചേർത്തു.
അമേത്തിയിൽ മൽസരിക്കാൻ വീണ്ടും അവസരം നൽകിയതിന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷായോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും നന്ദിയുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു. അമേത്തിയിൽ സ്മൃതി ഇറാനിയാണ് ഇക്കുറിയും രാഹുലിനെ നേരിടാനായി ബി.ജെ.പി സ്ഥാനാർഥിയായി എത്തുന്നത്.