കേംബ്രിഡ്ജ് അനലറ്റികയിൽ കോൺഗ്രസിന്‍റെ കൈ ചിഹ്നം; രാഹുലിനെ പരിഹസിച്ച് സ്മൃതി ഇറാനി
text_fieldsന്യൂഡൽഹി: ഫേസ്ബുക്കിലെ വിവരചോർച്ചയിൽ ഉൾപ്പെട്ട സ്ഥാപനം കേംബ്രിഡ്ജ് അനലറ്റികയുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ കോൺഗ്രസ് -ബി.ജെ.പി വാക്പോര് തുടരുന്നു. കോൺഗ്രസിന് കേംബ്രിഡ്ജ് അനലറ്റികയുമായി ബന്ധമുണ്ടെന്ന ആരോപണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി.
കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് ചിഹ്നമായ 'കൈ'യുടെ ചിത്രം കേംബ്രിഡ്ജ് അനലറ്റികയുടെ ഒാഫീസിൽ സ്ഥാപിച്ചിട്ടുണ്ടെന്നാണ് സ്മൃതി ഇറാനി ട്വീറ്റിലൂടെ ആരോപിക്കുന്നത്. ഇതിനായി കൈ ചിത്രം ഫ്രെയിം ചെയ്ത ഒരു ഫോട്ടോയും കേന്ദ്രമന്ത്രി പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ, "എന്താണ് രാഹുൽജി, കോൺഗ്രസിന്‍റെ കൈ കേംബ്രിഡ്ജ് അനലറ്റികക്ക് ഒപ്പം" എന്ന് ട്വീറ്റിൽ പരിഹസിക്കുകയും ചെയ്യുന്നു.
Kya Baat hai @RahulGandhi Ji.. Congress ka Haath, Cambridge Analytica ke Saath!https://t.co/fUaPlMekMB pic.twitter.com/JieXqUgp3K
— Smriti Z Irani (@smritiirani) March 28, 2018
കോൺഗ്രസുമായി ബന്ധമുണ്ടെന്ന് കേംബ്രിഡ്ജ് അനലറ്റിക്കയിലെ മുൻ ജീവനക്കാരനായ ക്രിസ്റ്റഫർ വൈലി വെളിപ്പെടുത്തിയത്. പ്രാദേശിക തലത്തിൽ കോൺഗ്രസ് അനലറ്റിക്കയെ ഉപേയാഗപ്പെടുത്തിയിരുന്നു. കേംബ്രിഡ്ജ് അനലറ്റിക്ക ഇന്ത്യയിൽ ഒാഫീസ് തുറന്ന് പ്രവർത്തിച്ചിരുന്നുവെന്നും ഇന്ത്യയിലെ ഇടപെടൽ സംബന്ധിച്ച് തെളിവുകൾ കൈവശമുണ്ടെന്നും ക്രിസ്റ്റഫർ വൈലി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
