അമേത്തി: കേന്ദ്ര ടെക്സ്റ്റെൽസ് മന്ത്രി സ്മൃതി ഇറാനി അേമത്തിയിലെ ബി.ജെ.പിയുടെ വനിതാ പ്രവർത്തകർക്ക് 10,000 സാരികൾ സമ്മാനിച്ചു. ദീപാവലി സമ്മാനമായാണ് സാരികൾ നൽകിയത്.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കുറക്കാനായതിെൻറ ആവേശത്താൽ സ്മൃതി ഇറാനിയെ മണ്ഡലത്തിൽ പ്രചാരണത്തിന് നിർത്തിെക്കാണ്ടാണ് ബി.ജെ.പി തെരഞ്ഞെടുപ്പ് പദ്ധതി തയാറാക്കുന്നത്.
കഴിഞ്ഞ തവണയും തനിക്ക് വോട്ടു ചെയ്ത വനിതകൾക്ക് സ്മൃതി ഇറാനി സാരി നൽകിയിരുന്നു. ഇത്തവണ ദീപാവലി സമ്മാനമായി തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ നൽകുകയാണ്.
സാരി ലഭിച്ചതിനേക്കാൾ ഉത്സവ കാലത്ത് തങ്ങളെ മന്ത്രി ഒാർത്തുവെന്നതാണ് പ്രവർത്തകരുെട ആഹ്ലാദം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ‘ദീദി’ക്ക് വേണ്ടി പ്രവർത്തിച്ചിരുന്നു. ദീദിയുെട സ്നേഹമാണ് ഇൗ സാരി- ബി.ജെ.പി മഹിളാ വിഭാഗം അധ്യക്ഷ പറഞ്ഞു.
സ്മൃതി ഇറാനി മണ്ഡലത്തിൽ സജീവമാണ്. അതുകൊണ്ടാണ് ഇവിടെ ശക്തയായ സ്ഥാനാർഥിയായി ഉയർന്നു വന്നത്. സാരി നൽകിയതിനെ രാഷ്ട്രീയ കണ്ണുകൊണ്ട് കാണേണ്ട. നേതാവിന് സന്തോഷം പങ്കുവെക്കാൻ വേണ്ടി ചെയ്തതാണ്- ബി.ജെ.പി ജില്ലാ അധ്യക്ഷൻ ഉമ ശങ്കർ പാണ്ഡെ പറഞ്ഞു.