Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​മൃതി ഇറാനിയെ...

സ്​മൃതി ഇറാനിയെ കാണാനില്ലെന്ന പോസ്​റ്റർ ട്വിറ്ററിലിട്ട്​​ മഹിള കോൺഗ്രസ്​; മറുപടിയുമായി​ എം.പി

text_fields
bookmark_border
smriti-irani 02-06-2020
cancel

ന്യൂഡൽഹി: സ്​മൃതി ഇറാനി എം.പിയെ മണ്ഡലത്തിലേക്ക്​ കാണാനില്ലെന്ന്​ കാണിച്ച്​ ഉത്തർപ്രദേശിലെ അമേഠി മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ട പോസ്​റ്റർ ട്വീറ്ററിൽ പങ്കുവെച്ച്​​ അഖിലേന്ത്യാ മഹിളാ കോൺഗ്രസ്​. രണ്ട്​ വർഷത്തിനിടെ കുറഞ്ഞ മണിക്കൂറുകൾ മാത്രം നീണ്ടു നിൽക്കുന്ന രണ്ട്​ സന്ദർശനമാണ്​ സ്​മൃതി ഇറാനി മണ്ഡലത്തിൽ നടത്തിയതെന്നായിരുന്നു പോസ്​റ്ററിലെ ആ​േരാപണം. മഹിളാകോൺഗ്രസി​​െൻറ ട്വീറ്റിന്​ മറുപടിയുമായി സ്​മൃതി ഇറാനിയും ട്വീറ്റിട്ടു. 

‘‘നിങ്ങൾ ട്വിറ്ററിൽ അന്താക്ഷരി കളിക്കുന്നതും ചില വ്യക്തികൾക്ക്​ ഭക്ഷണം നൽകുന്നതും​ ഞങ്ങൾ കാണാറുണ്ട്​. പക്ഷെ അമേഠിയിലെ ജനങ്ങൾ അവരുടെ ആവശ്യങ്ങളും പ്രയാസങ്ങളും പറയാനായി നിങ്ങളെ നോക്കുകയാണ്​. അമേഠിയിലെ ജനങ്ങളെ സഹായിക്കാതെ ഉപക്ഷേിക്കുന്നത്​ അമേഠി നിങ്ങൾക്ക്​ ഒരു വിനോദസഞ്ചാര കേന്ദ്രം മാത്രമാണെന്നാണ് കാണിക്കുന്നത്​​. നിങ്ങൾ അമേഠിയിലേക്ക്​ വന്ന്​ അവര​ുടെ​ ശവമഞ്ചം പിടിക്കു​േമാ? ’’ -എന്നായിരുന്നു പോസ്​റ്ററിലെ വാചകം. -കാണാതായ എംപിയെ അമേത്തി തിരയുന്നു എന്ന വാചകത്തോടെയായിരുന്നു മഹിള കോൺഗ്രസ് ഈ​ പോസ്​റ്റർ പങ്കുവെച്ചത്​. 

എന്നാൽ മഹിള കോൺ​ഗ്രസി​​െൻറ വിമർശനത്തിന്​ വിവിധ ട്വീറ്റുകളില​ൂടെയാണ്​ സ്​മൃതി ഇറാനി മറുപടി നൽകിയത്​. താൻ മണ്ഡലത്തിൽ ചെലവഴിച്ച ദിവസങ്ങളുടെ കണക്കും ലോക്​ഡൗൺ കാലത്ത്​ മണ്ഡലത്തിലേക്ക്​ ചെയ്​ത പ്രവർത്തനങ്ങളും സൂചിപ്പിച്ചുകൊണ്ടായിരുന്നു​ സ്​മൃതി ഇറാനിയുടെ മറുപടി​. 

എട്ടു മാസത്തിനിടെ പത്ത്​ തവണയായി 14 ദിവസത്തോളം താൻ മണ്ഡലത്തിലുണ്ടായിരുന്നെന്ന്​ സ്​മൃതി ഇറാനി വ്യക്തമാക്കി. ഇതേ ട്വീറ്റിൽ റായ്​ബറേലി മണ്ഡലത്തിൽ സോണിയ ഗാന്ധി നടത്തിയ സന്ദർശനം സംബന്ധിച്ച്​ കാര്യങ്ങൾ ​േചാദിച്ച്​ കടന്നാക്രമിക്കുവാനും അവർ മറന്നില്ല. 

‘‘22,150 പൗരൻമാർ ബസ്​ മാർഗവും 8,322 പേർ ട്രെയിൻ മാർഗവും ഇതുവരെ അമേഠിയിൽ തിരിച്ചെത്തിയിട്ടുണ്ട്​. മടങ്ങിവന്ന ഓരോരുത്തരുടെയും പേര​്​ എനിക്ക്​ പറയാൻ സാധിക്കും. റായ്​ബറേലിയുടെ കാര്യത്തിൽ സോണിയാജിക്ക്​ അങ്ങനെ ചെയ്യാൻ കഴിയുമോ’’ -സ്മൃതി ഇറാനി ട്വീറ്റ്​ ചെയ്​തു.

ചട്ടങ്ങൾ ലംഘിച്ചുകൊണ്ട്​ ജനങ്ങൾക്ക്​ തെറ്റായ സന്ദേശം നൽകേണ്ടെന്ന്​ കരുതിയാണ്​ താൻ ലോക്​ഡൗൺ കാലത്ത്​ അമേഠി സന്ദർശിക്കാതിരുന്നതെന്ന്​ അവർ പറഞ്ഞു. താൻ നിയമം ലംഘിക്കണമെന്നും ആളുകളെ വീടുകളിൽ നിന്ന്​ പുറത്തിറങ്ങാൻ പ്രേരിപ്പിക്കണ​െമന്നുമാണോ ആഗ്രഹിക്കുന്നതെന്ന്​ അവർ ചോദിച്ചു. കോൺഗ്രസ്​ അമേഠിയെ സ്​​േനഹിക്കുന്നില്ല. താൻ അത്​ ചെയ്യുന്നു. ജനങ്ങളുടെ ജീവിതം നശിപ്പിക്കുന്നത്​ നിർത്തണമെന്നും അവർ കോൺഗ്രസിനെ വിമർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smriti iraniamethiMahila Congressmalayalam newsindia news
News Summary - On Smriti Irani "Missing" Posters In UP, Her Detailed Account Of Visits
Next Story