ന്യൂഡൽഹി: ലോക്സഭ സമ്മേളനം തുടങ്ങി ഒന്നരമാസം പിന്നിട്ടതിനൊടുവിൽ അംഗങ്ങൾക് ക് ഇരിപ്പിടം നിശ്ചയിച്ചു. ഭരണപക്ഷത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവർക്കൊപ്പം ഇതാദ്യമായി ലോക്സഭാംഗങ്ങളായ ആഭ്യന്തര മന്ത്രി അമിത് ഷാ, നിയമമന്ത്രി രവിശങ്കർ പ്രസാദ്, ടെക്സ്റ്റയിൽസ് മന്ത്രി സ്മൃതി ഇറാനി എന്നിവർക്ക് മുൻനിര സീറ്റുകൾ. പ്രതിപക്ഷ നിരയിൽ കോൺഗ്രസ് സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, ചീഫ് വിപ് കൊടിക്കുന്നിൽ സുരേഷ്, സമാജ്വാദി പാർട്ടി നേതാവ് മുലായം സിങ് യാദവ്, ഡി.എം.കെ നേതാവ് ടി.ആർ. ബാലു എന്നിവർക്കാണ് മുൻനിരയിൽ ഇരിപ്പിടം.
പ്രതിപക്ഷത്തെ രണ്ടാംനിരയിൽ രാഹുൽ ഗാന്ധി, കെ. മുരളീധരൻ, മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ. കഴിഞ്ഞ സഭയിലും രാഹുൽ രണ്ടാം നിരയിലായിരുന്നു. ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ മൂന്നാം നിരയിൽ. ഭരണപക്ഷത്ത് കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, സദാനന്ദ ഗൗഡ, നരേന്ദ്ര സിങ് തോമർ, അർജുൻ മുെണ്ട, അരവിന്ദ് സാവന്ത് എന്നിവർക്കും മുൻനിര സീറ്റാണ്. ആദ്യമായി ലോക്സഭയിലേക്ക് ജയിച്ച സ്മൃതി ഇറാനിക്ക് മുൻനിര സീറ്റ് അനുവദിച്ച കീഴ്വഴക്കം ഇതാദ്യം. അമിത് ഷായും രവിശങ്കർ പ്രസാദും രാജ്യസഭയിൽ മുൻനിര സീറ്റുകാരായിരുന്നു. പുതിയ ലോക്സഭയിൽ അംഗങ്ങൾക്ക് ഇരിപ്പിടം പോലും അനുവദിക്കുന്നതിനു മുേമ്പ നിയമനിർമാണ നടപടികളും വോെട്ടടുപ്പും നടത്തുന്നത് വിമർശനത്തിന് ഇടയാക്കിയിരുന്നു.
എന്നാൽ, നേരേത്ത നിശ്ചയിച്ചതിനേക്കാൾ കൂടുതൽ ദിവസങ്ങളിലേക്ക് പാർലമെൻറ് സമ്മേളനം നീട്ടിയശേഷം മാത്രമാണ് അംഗങ്ങളുടെ ഇരിപ്പിടം തീരുമാനിച്ചത്. വിവിധ സ്റ്റാൻഡിങ് കമ്മിറ്റികൾ ഇനിയും രൂപവത്ക്കരിച്ചിട്ടില്ല. െഡപ്യൂട്ടി സ്പീക്കറെയും തീരുമാനിച്ചിട്ടില്ല.