ന്യൂഡൽഹി: ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയുടെ വിശ്വസ്തൻ ശനിയാഴ്ച രാത്രി വെടിയേറ്റ് മരിച്ചു. ബറൗലിയ ഗ്രാമത് തിലാണ് സംഭവം. മുൻ ഗ്രാമത്തലവനായ സുരേന്ദ്ര സിങ്ങാണ് കൊല്ലപ്പെട്ടത്.
സുരേന്ദ്ര സിങ്ങിനെ ലഖ്നോവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വെടിവെച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദങ്ങളിലുൾപ്പെട്ട ഗ്രാമമായിരുന്നു ബറൗലിയ. രാഹുൽ ഗാന്ധിയെ അപമാനിക്കാനായി സ്മൃതി ഇറാനി ഗ്രാമവാസികൾക്ക് ചെരിപ്പ് നൽകിയെന്ന ആരോപണം എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉയർത്തിയിരുന്നു. സുരേന്ദ്ര സിങ്ങാണ് ചെരിപ്പ് വിതരണത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നും ആരോപണമുണ്ടായിരുന്നു.