Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇൻസ്റ്റഗ്രാമിൽ എന്താണ് സംഭവിക്കുന്നതെന്ന് സ്മൃതി ഇറാനി, വിശദീകരിക്കാമെന്ന് ശിവസേന എം.പി

text_fields
bookmark_border
Smriti Irani asks internet ‘whats cooking’, Sena MP reacts: ‘Let me share…’
cancel

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ 19കാരിയുടെ കൊലപാതകത്തിൽ പ്രതിഷേധം ശക്തമാവുന്നതിനിടെ ഭക്ഷണം പാകം ചെയ്യുന്ന ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയെ രൂക്ഷമാ‍യി വിമർശിച്ച് ശിവസേന എം.പി പ്രിയങ്ക ചതുർവേദി. എന്താണ് പാകം ചെയ്യുന്നതെന്ന അടിക്കുറിപ്പോടെ കഴിഞ്ഞ ദിവസമാണ് സ്മൃതി ഇറാനി അടുക്കളയിൽ നിന്നുള്ള ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 'ഇൻസ്റ്റഗ്രാമേം ആജ്ക്യാഹേ' (ഇൻസ്റ്റഗ്രാമിൽ ഇന്ന് എന്താണ് സംഭവിക്കുന്നത്) എന്ന ഹാഷ്ടാഗും നൽകിയിരുന്നു.

ഇതിനുപിന്നാലെ ട്വീറ്റിന് പ്രതികരണവുമായി പ്രിയങ്ക ചതുർവേദി രംഗത്തെത്തി. എന്താണ് സംഭവിക്കുന്നതെന്ന് താൻ സ്മൃതി ഇറാനിയുമായി പങ്കുവെക്കാമെന്ന് ട്വീറ്റ് ചെയ്ത പ്രിയങ്ക19 കാരിയുടെ ജീവൻ ബി.ജെ.പി മുൻ മന്ത്രിയുടെ മകൻ അപഹരിച്ചുവെന്നും കുറിച്ചു.

സെപ്റ്റംബർ 18 നാണ് വനന്ത്ര റിസോർട്ടിലെ റിസപ്ഷനിസ്റ്റായ 19കാരിയെ കാണാതാവുന്നത്. പെൺകുട്ടിയെ കാണാനില്ലെന്ന് റിസോർട്ട് ഉടമ പുൽകിത് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുൽകിതും സഹായികളും ചേർന്ന് പെൺകുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. സംസ്ഥാനത്തെ മുതിർന്ന ബി.ജെ.പി നേതാവ് വിനോദ് ആര്യയുടെ മകനാണ് പുൽകിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Smriti Irani asks internet ‘what's cooking’, Sena MP reacts: ‘Let me share’
Next Story