ബി.ജെ.പിക്ക് വേണ്ടി ചെയ്തതിനെല്ലാം നന്ദി; രാഹുലിനെതിരെ സ്മൃതി ഇറാനി
text_fieldsന്യൂഡൽഹി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിനെതിരെ കേന്ദ്ര ടെക്സ്െറ്റെൽസ് മന്ത്രി സ്മൃതി ഇറാനി. രാഹുൽ ഗാന്ധി ഇതുവെര ചെയ്തതിന് ബി.െജ.പി ആത്മാർഥമായി നന്ദി പറയുന്നുെവന്നാണ് രാഹുലിനെ പരിഹസിച്ചുകൊണ്ട് സമൃതി ട്വീറ്റ് ചെയ്തത്. ആരാണ് ഹിറ്റലറിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് എല്ലാവർക്കും അറിയാം. ജനാതിപത്യത്തിെൻറ കറുത്ത എടാണ് അടിയന്തരാവസ്ഥയിലെ 21 മാസങ്ങളെന്നും സ്മൃതി ഇറാനി ട്വിറ്ററിൽ കുറിച്ചു.
രാഹുലിെൻറ നിലവിലെ പ്രവർത്തി രാജ്യത്തിന് ദോഷമുണ്ടാക്കില്ല. കോൺഗ്രസിന് മാത്രമാണ് അത് തിരിച്ചടി നൽകുക. വളരെ മോശമായ ഭാവിയാണ് കോൺഗ്രസിനെ കാത്തിരിക്കുന്നതെന്ന് സമൃതി ഇറാനി വ്യക്തമാക്കി.
ഡോ. ബി.ആർ. അംബേദ്ക്കർ ഇൻറർ നാഷണൽ കോൺഫറൻസിനെ അഭിമുഖീകരിച്ച് സംസാരിക്കവെ കഴിഞ്ഞ ദിവസം ബി.ജെ.പിക്കെതിരെ രാഹുൽ ആഞ്ഞടിച്ചിരുന്നു. രോഹിത് വെമുല ആത്മഹത്യ ചെയ്യില്ലെന്നും ദലിതനായതിനാൽ കൊല്ലപ്പെട്ടതാണെന്നും രാഹുൽ പറഞ്ഞിരുന്നു. ഞാനതിനെ ആത്മഹത്യെയന്ന് വിളിക്കില്ല. കൊലപാതകമാണ്. ദലിതനായതിനാൽ വെമുല അനുഭവിച്ച ദുരന്തങ്ങൾ മുലം കൊല്ലപ്പെടുകയായിരുന്നുവെന്ന് രാഹുൽ പറഞ്ഞു. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും നരേന്ദ്രമോദിയും ആർ.എസ്.എസും പിടിച്ചടക്കിെയന്നു പറഞ്ഞ രാഹുൽ ദാദ്രിയിൽ മുഹമ്മദ് അഖ്ലാഖിനെ തല്ലിക്കൊന്നതും എടുത്തു പറഞ്ഞു.
നോട്ടു നിരോധനത്തെ കുറിച്ചും രാഹുൽ അഭിപ്രായ പ്രകടനം നടത്തി. നോട്ടു നിരോധനം ബുദ്ധിപരമായ തീരുമാനമെന്ന് ബി.ജെ.പിക്കാർ പരസ്യമായി പറയുകയും രഹസ്യമായി ബുദ്ധിഭ്രമമെന്ന് അംഗീകരിക്കുകയും ചെയ്യുന്നുവെന്നാണ് രാഹുൽ പ്രസംഗിച്ചത്.
ഇൗ പ്രസംഗത്തിനു ശേഷമാണ് ബി.ജെ.പിയോട് ചെയ്തതിനെല്ലാം ആത്മാർഥമായി നന്ദി പറയുന്നുവെന്ന് സ്മൃതി ഇറാനി കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
