പുകമഞ്ഞ്; ഡൽഹിയിൽ താളംതെറ്റി ട്രെയിൻ, വിമാന ഗതാഗതം
text_fieldsന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് അതിശൈത്യം തുടരുന്നു. ബുധനാഴ്ച രാവിലെ കനത്ത പുകമഞ്ഞുകൂടി പരന്നതോടെ വിമാന, ട്രെയിൻ ഗതാഗതം താളം തെറ്റി. കാഴ്ചപരിധി പൂജ്യത്തോടടുത്തതോടെ ഏഴ് വിമാനങ്ങൾ റദ്ദാക്കി. 184 എണ്ണം വൈകുകയും ചെയ്തു.
യാത്രക്കുമുമ്പ് സർവിസ് സംബന്ധിച്ച വിവരങ്ങൾ പരിശോധിക്കണമെന്ന് ഇൻഡിഗോയും സ്പൈസ് ജെറ്റുമടക്കമുള്ള വിമാനക്കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡൽഹിയിലേക്കുള്ള 26 ട്രെയിനുകൾ മണിക്കൂറുകൾ വൈകിയാണ് ഒാടിയത്. ഇതിനിടെ ആറ് ട്രെയിനുകളുടെ സമയക്രമം മാറ്റുകയും ചെയ്തതോടെ യാത്രക്കാർ വലഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

