Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസഞ്​ജയ്​ നിരുപമിനെതിരെ...

സഞ്​ജയ്​ നിരുപമിനെതിരെ വിചാരണ വേണം- സ്​മൃതി ഇറാനി

text_fields
bookmark_border
സഞ്​ജയ്​ നിരുപമിനെതിരെ വിചാരണ വേണം- സ്​മൃതി ഇറാനി
cancel

ന്യൂഡൽഹി: തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന​ കേസിൽ മുൻ രാജ്യസഭ എം.പിയും കോൺഗ്രസ്​ നേതാവുമായ സഞ്​ജയ്​ നിരുപമിനെതിരെ വിചാരണ വേണമെന്ന്​ കേന്ദ്ര ടെക്​സ്​റ്റൈൽസ്​ വകുപ്പ്​ മന്ത്രി സ്​മൃതി ഇറാനി. വ്യാഴാഴ്​ച ഡൽഹിയിലെ പാട്യാല ഹൗസ്​ കോടതിയിൽ കേസി​​​െൻറ വാദം കേൾക്കുന്ന വേളയിലാണ്​ സ്​മൃതി ഇറാനി ഇൗ ആവശ്യം ഉന്നയിച്ചത്​.

അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച്​​ സ്​മൃതി ഇറാനിയും സഞ്​ജയ്​ നിരുപമും പരസ്​പരം കേസ്​കൊടുത്തിരുന്നു. കോടതി വാദം കേട്ടുകൊണ്ടിരി​െക്ക, താൻ തർക്കം ഒത്തു തീർക്കാനോ, ക്ഷമ ചോദിക്കാനോ തയ്യാറാണെന്ന്​ സ്​മൃതി കോടതിയിൽ പറഞ്ഞു. നിരുപമാണ്​ ആദ്യം അപകീർത്തികരമായ പരാമർശം നടത്തിയത്​.​ ഇക്കാര്യത്തിൽ ക്ഷമയുടെ ചോദ്യമേ ഉദിക്കുന്നില്ലെന്നും കേസിൽ വിചാരണ വേണമെന്നും സ്​മൃതി ആവശ്യപ്പെട്ടു. കേസിൽ വാദം കേൾക്കൽ നാളെ നടക്കും. 

2012ൽ മുംബൈ കോൺഗ്രസ്​ കമ്മിറ്റി പ്രസിഡൻറ്​ ആയിരിക്കെ ഒരു ടെലിവിഷൻ ചാനൽ സംവാദത്തിനിടെ​ സഞ്​ജയ്​ നിരുപം സ്​മൃതി ഇറാനിയെ കുറിച്ച്​ നടത്തിയ പരാമർശമാണ്​ കേസിനാധാരം. ‘‘ടെലിവിഷനിൽ നൃത്ത പരിപാടികൾക്ക്​ പണം ഇൗടാക്കിയിരുന്ന നിങ്ങൾ ഇപ്പോൾ തെരഞ്ഞെടുപ്പ്​ അവലോകന വിദഗ്​ധ ആയിരിക്കുന്നു.’’ എന്നായിരുന്നു നിരുപമി​​​െൻറ പരാമർശം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanjay nirupamtrialmalayalam newsSmiriti Irani
News Summary - Smiriti Irani demands trial against Sanjay Nirupam- India news
Next Story