Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആദ്യദിവസം തന്നെ അവർ...

ആദ്യദിവസം തന്നെ അവർ തമിഴകത്തിന്‍റെ മുഖത്ത് കരിപുരട്ടി; തമിഴ്തായ്‍ വാഴ്ത്ത് വിവാദത്തിൽ വിജയിയെ രൂക്ഷമായി വിമർശിച്ച് ഡി.എം.കെ മുഖപത്രം

text_fields
bookmark_border
ആദ്യദിവസം തന്നെ അവർ തമിഴകത്തിന്‍റെ മുഖത്ത് കരിപുരട്ടി; തമിഴ്തായ്‍ വാഴ്ത്ത് വിവാദത്തിൽ വിജയിയെ രൂക്ഷമായി വിമർശിച്ച് ഡി.എം.കെ മുഖപത്രം
cancel

ചെന്നൈ: ടി.വി.കെ നേതാവ് സൂപ്പർ സ്റ്റാർ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ സംസ്ഥാന ഗാനമായ തമിഴ്തായ്‍ വാഴ്ത്ത് മൂന്നാമതായി ആലപിച്ചതിനെ രൂക്ഷമായി വിമർശിച്ച് ഡി.എം.കെ മുഖപത്രമായ 'മുരശൊലി'. എഡിറ്റോറിയലിലാണ് വിജയിയെയും അദ്ദേഹത്തിന്റെ പാർട്ടി ടി.വി.കെ നയിക്കുന്ന സഖ്യസർക്കാരിനെയും രൂക്ഷമായി വിമർശിച്ചത്. ആദ്യ ദിവസം തന്നെ അവർ തമിഴകത്തിന്‍റെ മുഖത്ത് കരിപുരട്ടിയെന്ന് എഡിറ്റോറിയൽ ആരോപിച്ചു. വിജയ് ഭൂരിപക്ഷം നേടുന്നതിൽ പരാജയപ്പെട്ടുവെന്നും ഡി.എം.കെ സഖ്യകക്ഷികളുടെ ഔദാര്യത്തിലൂടെ മാത്രമാണ് അദ്ദേഹം അധികാരത്തിലെത്തിയതെന്നും പത്രം ഓർമ്മിപ്പിച്ചു.

ഗവർണറുടെ അജണ്ടക്ക് വിജയ് തലയാട്ടി സമ്മതിക്കുകയായിരുന്നുവെന്നും എഡിറ്റോറിയൽ ആരോപിച്ചു. "തമിഴ്‌നാട്ടിലെ നിയമങ്ങൾ അനുസരിച്ച്, ഏതൊരു സർക്കാർ ചടങ്ങിന്റെയും തുടക്കത്തിൽ തമിഴ് ഗാനം ആലപിക്കണം... അതേസമയം ദേശീയഗാനം അതിന്റെ സമാപനത്തിൽ ആലപിക്കണം." പത്രം ഓർമിപ്പിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ ദേശീയ ഗാനമായ 'ജന ഗണ മന'യ്ക്കും തമിഴ് സംസ്ഥാന ഗാനമായ 'തമിഴ്തായ് വാഴ്ത്ത്'നും മുമ്പ് വന്ദേമാതരം ആലപിച്ചു. ഇതിനെതിരേ ഡി.എം.കെയെയും ടി.വി.കെയുടെ പുതിയ സഖ്യകക്ഷികൾ ഉൾപ്പെടെയുള്ള മറ്റ് പാർട്ടികളെയും ശക്തമായി രംഗത്തെത്തി. മതേതരത്വത്തെക്കുറിച്ച് തെരഞ്ഞെടുപ്പിന് മുമ്പുള്ള വാഗ്ദാനങ്ങൾക്കെതിരാണ് ഈ നടപടിയെന്നും ഡി.എം.കെ മുഖപത്രം ചൂണ്ടിക്കാട്ടി.

ഡി.എം.കെ അധികരത്തതിലിരുന്നപ്പോൾ അന്നത്തെ അന്നത്തെ ഗവർണർ ആർ.എൻ രവിയും തമ്മിലുള്ള തർക്കങ്ങളെക്കുറിച്ചും പാർട്ടി മുഖപത്രം വിജയ്‌യെയും ടി.വി.കെയെയും ഓർമ്മിപ്പിച്ചു. സംസ്ഥാനം പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകുന്നത് ഗവർണർ വൈകിപ്പിച്ചതുൾപ്പെടെ വിവിധ വിഷയങ്ങളിൽ ഇരുവരും ഏറ്റുമുട്ടി. സുപ്രീം കോടതിയിൽവരെ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയതും പത്രം എടുത്തുപറഞ്ഞു,

ഗാന വിവാദത്തെക്കുറിച്ച് മുഖപത്രം പറഞ്ഞതിങ്ങനെ: 'ഗവർണർ ആർ.എൻ. രവിയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും തമ്മിലുള്ള തർക്കം ഈ വിഷയത്തിൽ നിന്നാണ് ഉടലെടുത്തത്... തമിഴ്തായ് വാഴ്ത്ത് ആലാപനം. ഔദ്യോഗിക പരിപാടികളുടെ തുടക്കത്തിൽ ദേശീയ ഗാനം ആലപിക്കണമെന്ന് രവി നിർബന്ധിച്ചു. സ്റ്റാലിൻ ഈ നിലപാട് സ്വീകരിക്കാൻ വിസമ്മതിച്ചു. മുൻകാല രാഷ്ട്രീയ പാരമ്പര്യങ്ങൾ അറിയാതെ, പുതിയ സർക്കാർ ഗവർണറുടെ ഓഫീസിന്‍റെ ഒരു റബ്ബർ സ്റ്റാമ്പ് മാത്രമായി പ്രവർത്തിക്കുന്ന മണ്ടൻ തീരൂമാനമമെടുത്തു' എഡിറ്റോറിയൽ മർശിച്ചു.ഗവർണറുടെ ഓഫീസിന്‍റെ നിർദേശം പാലിച്ചതാണ് തമിഴ് ഗാനം മൂന്നാമതായി മാറാൻ കാരണമെന്നും ഭാവിയിൽ പരിപാടികളിലും തമിഴ് ഗാനം ആദ്യം ആലപിക്കുമെന്നും അവസാനം ദേശീയ ഗാനം ആലപിക്കുമെന്നും ടി.വി.കെപാർട്ടി നേതാവ് ആധവ് അർജുന വിശദീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dmkMurasoliIndian NewsTVKTVK Vijay
News Summary - "Smeared With Soot": DMK Jabs Vijay In Vande Mataram, Tamil Anthem Row
Next Story