Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅധ്യാപകനെ...

അധ്യാപകനെ അടിച്ചുകൊന്ന്​ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക്​;  മന്ത്രിയെ വെടിവച്ച്​ വീഴ്​ത്തിയിട്ടും ശിക്ഷിക്കപ്പെട്ടില്ല

text_fields
bookmark_border
അധ്യാപകനെ അടിച്ചുകൊന്ന്​ കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക്​;  മന്ത്രിയെ വെടിവച്ച്​ വീഴ്​ത്തിയിട്ടും ശിക്ഷിക്കപ്പെട്ടില്ല
cancel

വികാസ്​ ദുബേ, രാജ്യം മുഴുവൻ ഇന്ന്​ ചർച്ച ചെയ്യുന്ന കൊടും ക്രിമിനലാണിയാൾ. ഉത്തർപ്രദേശിലെ വ്യവസായ നഗരമായ കാൺപൂരിലെ ശിവ്​ലിയാണ്​ വികാസി​​െൻറ ജന്മസ്​ഥലം. ശിവ്​ലിയിലെ ഒരിടത്തരം കുടുംബത്തിൽ ജനിച്ച വികാസി​​െൻറ കുറ്റകൃത്യങ്ങളുടെ ചരി​ത്രത്തിന്​ ഏറെ വർഷങ്ങളുടെ പഴക്കമുണ്ട്​. അത്​ തുടങ്ങുന്നത്​ സിദ്ദീശ്വർ പാണ്ഡേയിൽ നിന്നാണ്​.

വികാസിനെ ഉൾപ്പടെ ആയിരക്കണക്കിന്​ കുട്ടികളെ പഠിപ്പിച്ച അധ്യാപകനായിരുന്നു സിദ്ദീശ്വർ പാ​െണ്ഡ. താരാചന്ദ്​ ഇൻറർ കോളേജ്​ പ്രിൻസിപ്പളായിരുന്നു അദ്ദേഹം. ത​​െൻറ കോളേജി​നെപറ്റി ഒരുപാട്​ സ്വപ്​നങ്ങളുണ്ടായിരുന്ന ഒരാൾ. ഏഴാം വയസിൽ മരിച്ചുപോയ മകളുടെ ഓർമകൾ അദ്ദേഹത്തെ എന്നും വേദനിപ്പിച്ചിരുന്നു. ത​​െൻറ നാട്ടിൽ കൂടുതൽ കൂടുതൽ പെൺകുട്ടികൾ പഠിക്കണമെന്നായിരുന്നു അദ്ദേഹത്തി​​െൻറ ഏറ്റവുംവലിയ ആഗ്രഹം.

വികാസ്​ ദുബേ എന്ന ത​​െൻറ പഴയ ശിഷ്യനുമായി അക്കാലത്ത്​​ അദ്ദേഹത്തിനൊരു തർക്കത്തിൽ ഏർപ്പെടേണ്ടിവന്നു. കോളേജിനടുത്തുള്ള ഭൂമിയുടെ ഉടമസ്​ഥാവകാശത്തെ ചൊല്ലിയായിരുന്നു തർക്കം. അതത്ര ഗൗരവത്തിലുള്ള ഒരു പ്രശ്​നമായി അദ്ദേഹം കരുതിയിരുന്നില്ല. എന്നാൽ തർക്കം മൂർഛിച്ചപ്പോൾ വികാസ്​ ചെയ്​തത്​ ഗുരുഹത്യയായിരുന്നു. ത​​െൻറ കൂട്ടാളികൾക്കൊപ്പമെത്തിയാണ്​ വികാസ്​ സിദ്ദീശ്വർ പാണ്ഡേയെ കൊളേജിനുള്ളിൽ വച്ചുതന്നെ കൊന്നത്​.

പൊലീസ്​ റെക്കോർഡുകളിൽ വികാസി​േൻറതായി രേഖപ്പെടുത്തപ്പെട്ട ആദ്യ കൊലപാതകമായിരുന്നു അത്​. അതൊരു തുടക്കം മാത്രമാണെന്ന്​ അന്നാരും കരുതിയില്ല. പിന്നീട്​ ഈ കൊടും ക്രിമിനൽ കൊന്നുതള്ളിയവരുടെ കൃത്യമായ കണക്ക്​ ആരുടേയും പക്കലില്ല. അവസാനം വെടിവച്ചിട്ട എട്ട്​ പൊലീസുകാർ ഉൾപ്പടെ 70 കൊലപാതകങ്ങൾ വികാസ്​ നടത്തിയിട്ടുണ്ടെന്നാണ്​ പൊലീസ്​ പറയുന്നത്​.

 
മന്ത്രിയുടെ ജീവനെടുത്ത്​ തീക്കളി


കാൺപൂരിൽ വികാസിനെ എതിർത്ത്​ നിന്നവരിൽ പ്രധാനിയായിരുന്നു ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ ലല്ലൻ ബാജ്​പേയ്​. ആരും ഒപ്പമില്ലെങ്കിലും താൻ ഈ തിന്മയെ എതിർക്കുമെന്ന്​ അ​ദ്ദേഹത്തിന്​ ഉറപ്പുണ്ടായിരുന്നു. മരണം ഒരിക്കലെ വരൂ എന്നും അത്​ കൂടുതൽപേർ അറിഞ്ഞുള്ള ധീര മരണമാകണം അതെന്നുമായിരുന്നു ലല്ല​​െൻറ സിദ്ധാന്തം. അദ്ദേഹത്തെ പിൻതുണച്ച്​ സന്തോഷ്​ ശുക്ലയെന്ന മന്ത്രിയുമുണ്ടായിരുന്നു.

പ​​​ക്ഷെ വികാസി​​െൻറ പദ്ധതികൾ മറ്റൊന്നായിരുന്നു. വികാസ്​ ആദ്യം കൊന്നത്​ മന്ത്രിയെ തന്നെയാണ്​. യു.പിയെ ആകെ നടുക്കിയ കൊലപാതമായിരുന്നു അത്​. വികാസി​​െൻറ ജന്മസ്​ഥലമായ ശിവ്​ലിയിൽവച്ചായിരുന്ന ഈ അരുംകൊല നടന്നത്​. ഏറെ ഭയപ്പെടുത്തുന്ന കാര്യം മന്ത്രി കൊല്ലപ്പെട്ടത്​ ശിവ്​ലി പൊലീസ്​ സ്​റ്റേഷന്​ ഉള്ളിലായിരുന്നു എന്നതാണ്​. പൊലീസ്​ സ്​റ്റേഷനിൽ കയറി ഒരു സംസ്​ഥാനത്തി​​െൻറ മന്ത്രിയെ കൊന്നുതള്ളുകയായിരുന്നു വികാസ്​ ദുബേ.

ഈ സംഭവം കാൺപൂരിലാകെ വികാസി​നെകുറിച്ചുള്ള ഭയം നിറച്ചു. അറസ്​റ്റ്​ ചെയ്​തെങ്കിലും തെളിവില്ലാത്തതിനാൽ കോടതി ഇയാളെ വെറുതെവിട്ടു. പൊലീസുകാർ ഉൾപ്പടെ ആരും വികാസിനെതിരെ തെളിവ്​ നൽകാൻ കോടതിയിലെത്തിയില്ല. എത്തിയാൽ ജയിലിൽ കിടന്നും തങ്ങളേയും കുടുംബാംഗങ്ങളേയും കൊന്നുതള്ളുമെന്ന്​ പൊലീസുകാർക്ക്​ നല്ല ബോധ്യമുണ്ടായിരുന്നു.

സന്തോഷ്​ ശുക്ല വധക്കേസിലാണ്​ നിലവിൽ വികാസിനെതിരെ നിയമനടപടികൾ നടക്കുന്നത്​. ജയലിൽ നിന്നിറങ്ങിയ വികാസ്​ ലല്ലൻ ബാജ്​പേയുടെ വീട്​ ആക്രമിച്ച്​ അ​േദ്ദഹത്തി​​െൻറ സഹോദരനെ വധിച്ചു. ഗുരുതരമായി പരിക്കേറ്റ ലല്ലൻ കഷ്​ടിച്ചാണ്​ രക്ഷപ്പെട്ടത്​.

 
രാഷ്​ട്രീയ കളികൾ


അക്രമത്തിലൂടെ അധികകാലം പിടിച്ചുനിൽക്കാനാവില്ലെന്ന തിരിച്ചറിവിലാണ്​ വികാസ്​ രാഷ്​ട്രീയത്തിലിറങ്ങിയത്​. 2000ത്തിൽ നടന്ന ജില്ല പഞ്ചായത്ത്​ തെരഞ്ഞെടുപ്പിൽ ശിവ്​രാജ്​പൂർ മണ്ഡലത്തിൽ നിന്ന്​ അയാൾ വിജയിച്ചു. മത്സരിച്ചതും വിജയിച്ചതുമെല്ലാം ജയിലിൽ കിടന്നായിരുന്നു. കൊലക്കേസിൽ വിചാരണനേരിടുന്ന പ്രതിയായിരുന്നു അന്നയാൾ.

അക്കാലത്ത്​ വികാസിനൊപ്പം ഫോ​ട്ടോ എടുത്ത ഒരാൾ ഇന്ന്​ യു.പി മന്ത്രിയാണ്​. വികാസിനെ സംബന്ധിച്ച്​ പാർട്ടി ഏതെന്നത്​ ഒരു പ്രശ്​നമല്ലായിരുന്നു. ബി.എസ്​.പി, ബി.ജെ.പി, കോൺ​ഗ്രസ്​ പാർട്ടികളിലൂടെ അയാൾ മാറിമാറി സഞ്ചരിച്ചു. ഭരിക്കുന്ന പാർട്ടിയോടായിരുന്നു എപ്പോഴും താൽപര്യം​. സ്വന്തമായി മത്സരിക്കാൻ കഴിയാതായപ്പോൾ ഭാര്യ റിച്ച ദുബേയെ പകരക്കാരിയാക്കിയും വികാസ്​ ഇലക്ഷനെ നേരിട്ടിട്ടുണ്ട്​. അതിലും വിജയമായിരുന്നു ഫലം.

പൊലീസുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണ്​ വികാസിന്​ എന്നും തുണയായിരുന്നത്​. ഇതിനായി എത്ര പണംചെലവിടാനും അയാൾക്ക്​ മടിയില്ലായിരുന്നു. വികാസുമായി ബന്ധം സ്​ഥാപിച്ചതി​​െൻറ പേരിൽ നിരവധി പൊലീസ് ഓഫീസർമാരാണ്​ യു.പിയിൽ പ്രതിക്കൂട്ടിലുള്ളത്​. അവസാനത്ത റെയ്​ഡ്​ വിവരവും ഇയാൾക്ക്​ ചോർത്തി നൽകിയത്​ പൊലീസുകാർ തന്നെയായിരുന്നു.

വികാസുമായി റെയ്​ഡ്​ സംബന്ധിച്ച്​ ഫോൺ ചെയ്​തതി​​െൻറ പേരിൽ ചൗബേപൂർ സ്​​േറ്റഷൻ ഓഫീസർ വിനയ്​ തിവാരിയെ സസ്​പെൻഡ്​ ചെയ്​തിട്ടുണ്ട്​. ഒളിവിലിരുന്ന്​ ഇയാൾ 24 പൊലീസ്​ ഓഫീസർമാരുമായി ബന്ധപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്​. നിലവിൽ വികാസ്​ദുബേ ഒരുപാലായനത്തിലാണ്​. പിടിക്കപ്പെട്ടാൽ അയാളെ കാത്തിരിക്കുന്നത്​ മരണമാണ്​. അതിൽ കുറഞ്ഞൊന്നും അയാൾ അർഹിക്കുന്നുമില്ല. 

Show Full Article
TAGS:up news india 
News Summary - Small-Time Politician, Real-Estate Businessman, Gangster: Who Is Vikas Dubey?
Next Story