Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജൻമദിനാഘോഷത്തിന്​...

ജൻമദിനാഘോഷത്തിന്​ കെജ്​രിവാളെത്തി; നന്ദി പറഞ്ഞ്​ ആം ആദ്​മി പ്രവർത്തകൻ

text_fields
bookmark_border
kejriwal-with-aap-worker
cancel

ന്യൂഡൽഹി: ആം ആദ്​മി പാർട്ടിയുടെ സമൂഹമാധ്യമ സംഘത്തിൽ പെട്ട പ്രവർത്തകൻെറ ജന്മദിനാഘോഷത്തിന്​ പാർട്ടി അധ്യക്ഷ ൻ അരവിന്ദ്​ കെജ്​രിവാളെത്തി. വിവേക്​ എന്ന പ്രവർത്തകൻെറ വീട്ടിലെത്തിയാണ്​ സന്തോഷത്തിൽ കെജ്​രിവാളും പങ്കാളി യായത്​. കെജ്​രിവാളിനൊപ്പമിരുന്ന്​ ജന്മദിനം കേക്ക്​ മുറിച്ച്​ ആഘോഷിക്കുന്ന ചിത്രങ്ങൾ വിവേക്​ ട്വീറ്റ്​ ചെയ്​തു. ഒരു സാധാരണ പ്രവർത്തകനായ തന്നെ സംബന്ധിച്ച്​ ഇത്​ വലിയ കാര്യമാണെന്ന്​ കുറിച്ചുകൊണ്ടാണ്​ ചിത്രങ്ങൾ ട്വിറ്ററിലിട്ടത്​.​

നിസ്വാർഥരായ പാർട്ടി പ്രവർത്തകരാണ്​ ആം ആദ്​മി പാർട്ടിയുടെ വലിയ ശക്തിയെന്ന്​ ഇതിന്​ മറുപടിയായി ​കെജ്​രിവാൾ കുറിച്ചു. ആം ആദ്​മി പാർട്ടിയുടെ സഹായത്തോടെ പാർട്ടി പ്രവർത്തകർ രാജ്യത്തെ സേവിക്കുന്നതിൻെറ തിരക്കിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പിൽ ആകെ ഒരു സീറ്റിൽ​ മാത്രമാണ്​ ആം ആദ്​മി പാർട്ടി വിജയിച്ചത്​. പാർട്ടി ഭരിക്കുന്ന ഡൽഹിയിൽ ഏഴ്​ ലോക്​സഭ സീറ്റുകളിൽ മുഴുവനും ബി.ജെ.പിയാണ്​ നേടിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aapArvind Kejriwalbirthday celebrationmalayalam news
News Summary - For A Small Party Worker..Arvind Kejriwal Thanked For His Gesture -india news
Next Story