Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമ്മയുടെ അരികിലെത്താൻ...

അമ്മയുടെ അരികിലെത്താൻ ഡ​ൽ​ഹി​യി​ൽ​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് തനിച്ച് ‘പറന്ന്’ കുഞ്ഞു വിഹാൻ

text_fields
bookmark_border
ruham
cancel
camera_alt????? ?????????????

ബം​ഗ​ളൂ​രു: മാ​താ​വി​നെ കാ​ണാ​നു​ള്ള അ​ട​ങ്ങാ​ത്ത ആ​ഗ്ര​ഹ​ത്തി​ൽ കൂ​ട്ടി​ന് ആ​രു​മി​ല്ലാ​തെ ത​നി​ച്ചു​ള്ള വി​മാ​ന​യാ​ത്ര കു​ഞ്ഞു വി​ഹാ​ന് ഒ​രു വെ​ല്ലു​വി​ളി​യാ​യി​രു​ന്നി​ല്ല. മൂ​ന്നു മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷം മാ​താ​വിെ​ന കാ​ണാ​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് ത​നി​ച്ച് വി​മാ​ന​യാ​ത്ര ന​ട​ത്തു​ക​യാ​യി​രു​ന്നു ഈ ​അ​ഞ്ചു വ​യ​സ്സു​കാ​ര​ൻ. 

ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​വെ​ച്ച ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വി​സു​ക​ൾ ര​ണ്ടു​മാ​സ​ത്തി​നു​ശേ​ഷം തി​ങ്ക​ളാ​ഴ്ച മു​ത​ൽ പു​ന​രാ​രം​ഭി​ച്ച​തോ​ടെ​യാ​ണ് പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​ൽ യാ​ത്ര​ചെ​യ്ത് അ​ഞ്ചു വ​യ​സ്സു​കാ​ര​ൻ വി​ഹാ​ൻ മാ​താ​വി​െൻറ അ​രി​കി​ലെ​ത്തി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് അ​വ​ധി​യാ​ഘോ​ഷി​ക്കാ​ൻ വി​ഹാ​ൻ ഡ​ൽ​ഹി​യി​ലു​ള്ള മു​ത്ത​ച്ഛ​​െൻറ​യും മു​ത്ത​ശ്ശി​യു​ടെ​യും അ​ടു​ത്തെ​ത്തി​യ​ത്. എ​ന്നാ​ൽ, മാ​ർ​ച്ചി​ൽ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ വി​ഹാ​ന് ബം​ഗ​ളൂ​രു​വി​ലു​ള്ള മാ​താ​പി​താ​ക്ക​ളു​ടെ അ​ടു​ത്തെ​ത്താ​നാ​യി​ല്ല. 

ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വി​സ് പു​ന​രാ​രം​ഭി​ച്ച​തോ​ടെ വി​ഹാ​നെ ബം​ഗ​ളൂ​രു​വി​ലു​ള്ള മാ​താ​വി​െൻറ അ​ടു​ത്തേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ശ്ര​മം തു​ട​ങ്ങി. ഡ​ൽ​ഹി​യി​ലു​ള്ള ബ​ന്ധു​ക്ക​ളാ​ണ് വി​ഹാ​നെ ഡ​ൽ​ഹി വി​മാ​ന​ത്തി​ലെ​ത്തി​ച്ച​ത്. മാ​സ്കും ഗ്ലൗ​സും സു​ര​ക്ഷ​മു​ൻ​ക​രു​ത​ലു​ക​ളു​മെ​ല്ലാം സ്വീ​ക​രി​ച്ചാ​ണ് കു​ഞ്ഞു വി​ഹാ​ൻ ത​നി​യെ മാ​താ​വി​െൻറ അ​ടു​ത്തേ​ക്ക് യാ​ത്ര​തി​രി​ച്ച​ത്. വി​ഹാ​നെ സ്വാ​ഗ​തം​ചെ​യ്യു​ന്ന​താ​യി ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ളം അ​ധി​കൃ​ത​ർ ട്വീ​റ്റും ചെ​യ്തു. 

പ്ര​ത്യേ​ക വി​ഭാ​ഗം എ​ന്നെ​ഴു​തി​യ കാ​ർ​ഡും കൈ​യി​ൽ​പി​ടി​ച്ച് ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ വി​ഹാ​ൻ ശ​ർ​മ, ത​ന്നെ കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന മാ​താ​വി​െൻറ അ​രി​കി​ലേ​ക്ക് ഒാ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു. മ​ക​നെ വാ​രി​പ്പു​ണ​ർ​ന്ന മാ​താ​വു​ത​ന്നെ​യാ​ണ് യാ​ത്ര​യെ​ക്കു​റി​ച്ച് വാ​ർ​ത്ത ഏ​ജ​ൻ​സി​യോ​ട് സം​സാ​രി​ച്ച​ത്. മാ​താ​വ് മ​ക​നെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ൾ മ​ഞ്ഞ ജാ​ക്ക​റ്റും മാ​സ്​​ക്കും നീ​ല ഗ്ലൗ​സും ധ​രി​ച്ച വി​ഹാ​ൻ മാ​താ​വി​െൻറ സ്നേ​ഹ ക​രു​ത​ലി​ലാ​യി​രു​ന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air indiaNew DelhiBangalore Newslock down
News Summary - small boy flew alone to his mother
Next Story