ബസ് വേഗതകുറച്ച് ഒാടിച്ചെന്നാരോപിച്ച് ബി.എം.ടി.സി ഡ്രൈവറെ മർദിച്ചു
text_fieldsബംഗളൂരു: ബസ് വേഗതകുറച്ച് ഒാടിച്ചെന്നാരോപിച്ച് ബി.എം.ടി.സി ജീവനക്കാരനെ ട്രക്ക് ഡ്രൈവർ മർദിച്ചു. ബനശങ്കരി ജങ്ഷനിലാണ് സംഭവം. ദീപാഞ്ജലിനഗര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എസ്.ബി. ചന്നപ്പയ്ക്കാണ് (47) ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റത്.
വിജയനഗര്‍ ഭാഗത്തേക്കുപോകാന്‍ വലതുഭാഗത്തേക്ക് തിരിയാന്‍ ശ്രമിക്കുകയായിരുന്നു ചന്നപ്പ. വാഹനത്തിരക്കുള്ളതിനാല്‍ വേഗത കുറച്ചായിരുന്നു ഒാടിച്ചിരുന്നത്.
ഈ സമയം പിന്നിലുണ്ടായിരുന്ന ട്രക്കിലെ ഡ്രൈവർ ഇറങ്ങിവന്ന് ഇരുമ്പുവടികൊണ്ട് ചന്നപ്പയുടെ കൈക്ക് അടിക്കുകയായിരുന്നു. തുടർന്ന് സമീപത്തെ ബസ്സ്റ്റാൻഡിൽ ബസ് എത്തിച്ചശേഷവും ട്രക്ക് ഡ്രൈവർ ചന്നപ്പയെ മർദിച്ചു. സംഭവത്തിൽ ചന്നപ്പയുടെ പരാതിയിൽ ബനശങ്കരി പൊലീസ് കേസെടുത്തു.

