നാക്കുപിഴ; 'രാഷ്ട്രപത്നി' പ്രയോഗത്തിൽ വിശദീകരണവുമായി അധീർ രഞ്ജൻ ചൗധരി
text_fieldsന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിനെതിരായ വിവാദപരാമർശത്തിൽ വിശദീകരണവുമായി അധീർ രഞ്ജൻ ചൗധരി. സംഭവിച്ചത് നാക്കുപിഴയാണെന്നും ബി.ജെ.പി അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
'താൻ ഒരു തവണയാണ് ഇത് പറഞ്ഞത്. അതൊരു നാക്കുപിഴയായിരുന്നു. വിഷയം ബി.ജെ.പി വലുതാക്കുകയും അനാവശ്യ വിവാദം ഉണ്ടാക്കുകയുമാണ്'- അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ സമരത്തിനിടെയാണ് അധീർ രരഞ്ജൻ ചൗധരി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ 'രാഷ്ട്രപത്നി'യെന്ന് വിശേഷിപ്പിച്ചത്. പിന്നാലെയാണ് ചൗധരിക്കെതിരെ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തിയത്.
രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി അപമാനിച്ചെന്ന് ആരോപിച്ച് പാർലമെന്റിന്റെ ഇരു സഭകളിലും ബി.ജെ.പി പ്രതിഷേധം നടത്തിയിരുന്നു. വനിത എം.പിമാരായ നിർമല സീതാരാമൻ, സ്മൃതി ഇറാനി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
കോൺഗ്രസ് പാർലമെന്റിലും ഇന്ത്യയുടെ തെരുവുകളിലും മാപ്പ് പറയണമെന്ന് സ്മൃതി ഇറാനി ആവശ്യപ്പെട്ടു. സോണിയ ഗാന്ധിയെന്ന വനിത നയിക്കുന്ന പാർട്ടിയുടെ നേതാവിൽ നിന്നാണ് ഇത്തരമൊരു മോശം പരാമർശമുണ്ടായതെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

