റഷ്യൻ എണ്ണ ഇറക്കുമതിയിൽ നേരിയ ഇടിവ്
text_fieldsന്യൂഡൽഹി: റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതിയിൽ നേരിയ ഇടിവ്. അതേസമയം, യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ അമേരിക്കയുടെ സമ്മർദമുണ്ടായിട്ടും രാജ്യത്തിന്റെ മൊത്തം എണ്ണ ഇറക്കുമതിയിൽ മൂന്നിലൊന്നിലധികവും റഷ്യയിൽനിന്നാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
സെപ്റ്റംബറിൽ ഇന്ത്യയുടെ മൊത്തം അസംസ്കൃത എണ്ണ ഇറക്കുമതി പ്രതിദിനം ഏകദേശം 4.7 ദശലക്ഷം ബാരലായിരുന്നു. മുൻമാസത്തെ അപേക്ഷിച്ച് 2,20,000 ബാരൽ വർധനയാണുണ്ടായത്. ഇന്ത്യക്ക് ഏറ്റവും കൂടുതൽ എണ്ണ നൽകുന്ന രാജ്യമെന്ന സ്ഥാനം റഷ്യ നിലനിർത്തി. ഏകദേശം 16 ലക്ഷം ബാരലാണ് സെപ്റ്റംബറിൽ റഷ്യയിൽനിന്ന് ഇറക്കുമതി ചെയ്തത്. മൊത്തം ഇറക്കുമതിയുടെ 34 ശതമാനമാണ് ഇത്. അതേസമയം, ഈ വർഷത്തെ ആദ്യ എട്ട് മാസങ്ങളിൽ ഇറക്കുമതി ചെയ്ത ശരാശരി റഷ്യൻ എണ്ണയുടെ അളവിനേക്കാൾ ഏകദേശം 1.6 ലക്ഷം ബാരൽ കുറവാണ് ഇത്.
ഇന്ത്യക്ക് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ നൽകുന്ന രണ്ടാമത്തെ രാജ്യം ഇറാഖാണ് -ഏകദേശം 8.81 ലക്ഷം ബാരൽ. സൗദി അറേബ്യ (6.04 ലക്ഷം ബാരൽ), യു.എ.ഇ (5.94 ലക്ഷം) എന്നിവയാണ് പിന്നിൽ. പ്രതിദിനം 2,07 ലക്ഷം ബാരൽ എണ്ണ നൽകുന്ന അമേരിക്കയാണ് അഞ്ചാം സ്ഥാനത്ത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

