Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
ട്രാക്​ടറുകളിൽ ഉറക്കം, കുളി വഴിയരികിൽ; അതെ.. എന്തിനും തയാറാണ്​ ഞങ്ങൾ​
cancel
Homechevron_rightNewschevron_rightIndiachevron_rightട്രാക്​ടറുകളിൽ ഉറക്കം, ...

'ട്രാക്​ടറുകളിൽ ഉറക്കം, കുളി വഴിയരികിൽ; അതെ.. എന്തിനും തയാറാണ്​ ഞങ്ങൾ'​

text_fields
bookmark_border

ന്യൂഡൽഹി: 70കാരിയായ ഗുർദേവ്​ കൗറിന്​ ഓരോ രണ്ടുമണിക്കൂർ കൂടു​​േമ്പാഴും ഫോൺ വിളിയെത്തും. കേന്ദ്രസർക്കാറി​െൻറ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ഏറ്റവും പ്രായമേറിയ വനിതയാണ്​ ഗുർദേവ്​ കൗർ. പഞ്ചാബിലെ പാട്യാലയിൽനിന്നുള്ള ഈ 70 കാരി കഴിഞ്ഞ മൂന്നുദിവസമായി ഡൽഹിയ​ിലെ സിംഘു അതിർത്തിയിൽ മറ്റു കർഷകർക്കൊപ്പമാണ്​ താമസം. ഗുർദേവി​െൻറ ആരോഗ്യപ്രശ്​നങ്ങളിൽ ആശങ്ക അറിയിച്ച്​ ഓരോ രണ്ടുമണിക്കൂറിലും വീട്ടിൽനിന്ന്​ ഫോൺ വിളിയെത്തും. എന്നാൽ കാർഷിക നിയമങ്ങ​ൾക്കെതിരെ ആയിരത്തോളം കർഷകർക്കൊപ്പം ആവശ്യങ്ങൾ നേടിയെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ്​ ഗുർദേവ്​.

കർഷക സമരത്തിൽ പ​ങ്കെടുക്കുന്ന ഒരു സ്​ത്രീ മാത്രമല്ല ഗുർദേവ്​ കൗർ. 100 കണക്കിന്​ സ്​ത്രീ കർഷക തൊഴിലാളികളാണ്​ പ്രതിദിനം സമരത്തിന്​ ​െഎക്യദാർഡ്യം പ്രകടിപ്പിച്ച്​ ഡൽഹിയി​േലക്ക്​ എത്തുന്നത്​. കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധവുമായി ഡൽഹിയി​ലേക്ക്​ മാർച്ച്​ ചെയ്യുന്നുവെന്ന്​ സംഘടനകൾ അറിയിച്ചപ്പോൾ രണ്ടാമ​െതാന്ന്​ ചിന്തിക്കേണ്ടിവന്നില്ലെന്ന്​ ഗുർദേവ്​ പറയുന്നു. 'പഞ്ചാബിൽ കഴിഞ്ഞ രണ്ടു മാസമായി സമരവുമായി എങ്ങനെ മു​േമ്പാട്ടുപോകണമെന്ന ചർച്ചയായിരുന്നു ദിവസവും. ഞങ്ങളുടെ അവസാന ശ്വാസം വരെ പ്രതിഷേധത്തെ പിന്തുണക്കും' -ഗുർദേവ്​ പറയു​ന്നു.


കുറച്ചുവർഷങ്ങൾക്ക്​ മുമ്പ്​ ഗുർദേവി​െൻറ ഭർത്താവ്​ മരിച്ചുപോയിരുന്നു. രണ്ടു മക്കൾ കുടുംബവുമായി ജീവിക്കുന്നു. 'ഞങ്ങൾ ഇവിടെ പ്രതിഷേധിക്കു​േമ്പാൾ വീട്​ മരുമകൾ നോക്കും. അവർ എപ്പോഴും ഞങ്ങളുടെ വിവരങ്ങളും ആരോഗ്യത്തെ സംബന്ധിച്ചും വിളിച്ചു ചോദിച്ചുകൊണ്ടിരിക്കും. എനിക്ക്​ പ്രായമായതിനാൽ അവർ ആശങ്കയിലാണ്​. പക്ഷേ ഞാൻ ഒറ്റക്കല്ല. നൂറുകണക്കിന്​ സ്​ത്രീകൾ ഇവിടെ കൂട്ടായുണ്ട്​. ഞങ്ങൾ പരസ്​പരം സഹായിച്ചുകൊണ്ടിരിക്കുന്നു. ദിവസേന കഴിക്കേണ്ട മരുന്നുകളും മറ്റും ഞങ്ങളുടെ കൈയിലുണ്ട്​. ഞങ്ങൾ ഇതിനെ അതിജീവിക്കും' ഗുർദേവ്​ കൂട്ടിച്ചേർത്തു.

65കാരിയായ അമർജീത്​ കൗറാണ്​ പ്രതിഷേധക്കാരിലെ പ്രായമായ മറ്റൊരു സ്​ത്രീ. കഴിഞ്ഞ മൂന്നുമാസമായി ട്രാക്​ടറുകളിലെ ട്രോളികളിലാണ്​ ഇവരുടെ ഉറക്കം. കുളിക്കാനും വൃത്തിയാകാനും അവർ പ്രത്യേകം സ്​ഥലം കണ്ടെത്തി. 'ഇത്തരത്തിൽ ഞങ്ങൾ ഒരിക്കലും ജീവിച്ചിട്ടില്ല, എന്നാൽ ഇക്കാരണം കൊണ്ടുതന്നെ ഞങ്ങൾ ഒന്നായിരിക്കുന്നു. ഇവിടെയെത്തിയ ഭൂരിഭാഗം സ്​ത്രീകളും ഓരോ കുടുംബത്തെയും പ്രതിനിധാനം ചെയ്യുന്നു' -അമർജീത്​ കൗർ പറയുന്നു.

സൽവാർ കമീസ്​ ധരിച്ച്​ തല ഷോളോ ദുപ്പട്ടകൊണ്ടോ മറച്ച ഈ സ്​ത്രീകൾ പകൽ മുഴുവൻ സിംഘു അതിർത്തിയിൽ പ്രതിഷേധത്തിൽ പ​ങ്കെടുക്കും. വൈകുന്നേരത്തോടെ ഭക്ഷണം തയാറാക്കുന്നതിനായി ട്രോളികളിലേക്ക്​ മടങ്ങും. പ്രതിഷേധം നടക്കുന്ന സ്​ഥലത്തുനിന്നും നാലുകിലോമീറ്ററോളം അകലെയാണ്​ ഇവരുടെ ട്രാക്​ടറുകൾ.


'മിക്ക സമയവും ഭക്ഷണം തയാറാക്കുന്നത്​ ഞങ്ങളാകും. ചപ്പാത്തിയും പച്ചക്കറി ഉപയോഗിച്ച്​ തയാറാക്കിയ കറിയുമാണ്​ ഉണ്ടാക്കുക. അഞ്ചാറുമാസം കഴിയാനുള്ള ഭക്ഷ്യവസ്​തുക്കൾ ഞങ്ങളുടെ കൈവശമുണ്ട്​. ഡൽഹിയിലേക്ക്​ തിരിക്കാൻ ശ്രമിച്ചപ്പോൾ, പലരും പല വിഭവങ്ങളും സംഭാവന നൽകി. ചിലർ എണ്ണയാണ്​ തന്നതെങ്കിൽ മറ്റു ചിലർ പലവൃജ്ഞനങ്ങളാണ്​ നൽകിയത്​​. ചിലർ അവരുടെ സ്​റ്റൗ​ എടുത്തുതന്നു. ചിലവർ കിടക്കകളും വിരികളും നൽകി. ഞങ്ങളുടെ റേഷൻ തീരാറാകു​േ​മ്പാൾ അവർ വീണ്ടും എത്തിക്കും. കാരണം ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചതിന്​ ശേഷം മാത്രമേ ഞങ്ങൾ മടങ്ങൂ' -62 കാരിയായ ബൽദേവ്​ കൗർ പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്​ച മുതലാണ്​ ഡൽഹി അതിർത്തിയിൽ പ്രതിഷേധവുമായി ആയിരക്കണക്കിന്​ കർഷകർ എത്തിയത്​. രാജ്യതലസ്​ഥാനത്തേക്ക്​ പ്രവേശിപ്പിക്കാതെ അതിർത്തിയിൽ ഇവരെ തടയുകയായിരുന്നു. സമരം അടിച്ചമർത്താൻ സർക്കാറും പൊലീസും ശ്രമിക്കു​േമ്പാഴും ആവശ്യങ്ങൾ അംഗീകരിക്കാതെ സമരത്തിൽനിന്ന്​ പിന്മാറില്ലെന്നാണ്​ കർഷകരുടെ നിലപാട്​.

Show Full Article
TAGS:Delhi Chalo March Farmers Protest Farm law Women Protesters 
Next Story