Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവീട്ടിൽ പശുവിനെ...

വീട്ടിൽ പശുവിനെ അറുക്കുന്നത്​ ക്രമസമാധാന പ്രശ്​നമല്ല; യു.പി പൊലീസ് ദേശസുരക്ഷ നിയമം ചുമത്തിയത്​ റദ്ദാക്കി ഹൈകോടതി വിധി

text_fields
bookmark_border
വീട്ടിൽ പശുവിനെ അറുക്കുന്നത്​ ക്രമസമാധാന പ്രശ്​നമല്ല; യു.പി പൊലീസ് ദേശസുരക്ഷ നിയമം ചുമത്തിയത്​ റദ്ദാക്കി ഹൈകോടതി വിധി
cancel
camera_altimage courtesylivelaw.in

അലഹബാദ്​: വീട്ടിനുള്ളിൽ വെച്ച്​ പശുവിനെ അറുത്തുവെന്നതിന്‍റെ പേരിൽ യു.പിയിൽ ദേശസുരക്ഷ നിയമം ചുമത്തി ഒരുവർഷത്തിലേറെയായി തടങ്കലിലിട്ട മൂന്നുപേരെ ​േമാചിപ്പിക്കാൻ അലഹബാദ്​ ഹൈകോടതി ഉത്തരവ്​. ദാരിദ്ര്യമോ പട്ടിണിയോ തൊഴിലില്ലായ്​മയോ കാരണമാവാം ഹരജിക്കാർ ഈ ജോലി ചെയ്​തതെന്നും വീട്ടിൽ രഹസ്യമായി പശുവിനെ അറുക്കുന്നത് ക്രമസമാധാനപ്രശ്​നമല്ലെന്നും ചൂണ്ടിക്കാട്ടിയാണ്​ കോടതി വിധി. 2020 ജൂലൈയിൽ ഉത്തർപ്രദേശിലെ സീതാപൂർ പൊലീസ്​ അറസ്റ്റ് ചെയ്​ത ഇർഫാൻ, പർവേസ്, റഹ്​മത്തുല്ല എന്നിവർക്കാണ്​ മോചനം ലഭിച്ചത്​.

വിൽപനക്കായി മാംസം മുറിക്കുന്നതിനിടെ സീതാപൂർ പൊലീസ് പർവേസിനെയും ഇർഫാനെയും വീട്ടിൽ​വെച്ച്​ പിടികൂടുകയായിരുന്നു. ഇതേകേസിൽ റഹ്മത്തുല്ല, കരീം, റാഫി എന്നിവരെ പിന്നീടും അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ഗോവധ നിരോധന നിയമവും ദേശസുരക്ഷാ നിയമവും (എൻ.എസ്.എ)ആണ്​ ചുമത്തിയത്​. പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോൾ, ഇവരെ വിട്ടയക്കുന്നത് ക്രമസമാധാനം തകർക്കുമെന്നായിരുന്നു​ സീതാപൂർ പൊലീസ് സൂപ്രണ്ടും സ്റ്റേഷൻ ഹൗസ് ഓഫീസറും ജില്ലാ മജിസ്‌ട്രേറ്റിനെ ബോധിപ്പിച്ചത്​. ഇതുപരിഗണിച്ച്​ 2020 ഓഗസ്റ്റ് 14ന് ജില്ലാ കോടതി ദേശസുരക്ഷ നിയമപ്രകാരം ഇർഫാൻ, പർവേസ്, റഹമത്തുല്ല എന്നിവരെ കരുതൽ തടങ്കലിലിട്ടു.

സംഭവമറിഞ്ഞ്​ ഹിന്ദു മതത്തിൽപെട്ട ചിലർ പ്രതിയുടെ വീടിന് സമീപം തടിച്ചുകൂടിയെന്നും പശുവിനെ അറുത്തത്​ പ്രദേശത്ത്​ സാമുദായിക സൗഹാർദ്ദത്തിന് വിഘാതമുണ്ടാക്കിയെന്നുമാണ്​ എൻ‌എസ്‌എ ചുമത്താൻ കാരണമായി സർക്കാർ ചൂണ്ടിക്കാട്ടിയത്​. 'മേഖലയിൽ ഭയവും ഭീകരാന്തരീക്ഷവും സൃഷ്ടിക്കപ്പെട്ടു. ക്രമസമാധാനം തകരാറിലായി. ജനങ്ങൾ സംഘടിക്കുന്നത്​​ സംഘർഷത്തിനിടയാക്കും' എന്നായിരുന്നു​ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം.

പിന്നീട്​ എൻ.എസ്.എ റദ്ദാക്കണമെന്നാവശ്യ​​െപ്പട്ട്​ പ്രതികൾ ഹർജി നൽകി. വീട്ടിൽ രഹസ്യമായി അറുത്തതിന്​ കരുതൽ തടങ്കലിൽ അടക്കേണ്ട കാര്യമില്ലെന്നായിരുന്നു അഭിഭാഷകന്‍റെ വാദം. ഇത്​ ശരിവെച്ച അലഹബാദ് ഹൈക്കോടതി ജസ്റ്റിസുമാരായ രമേശ് സിൻഹ, സരോജ് യാദവ് എന്നിവർ എൻ.എസ്​.എ റദ്ദാക്കി. ഹരജിക്കാർ പൊതുജനമധ്യത്തിൽ അക്രമ​േണാത്സുകതയോടെ പെരുമാറുകയോ ക്രമസമാധാനം തകർക്കുകയോ ചെയ്​തി​ട്ടില്ലെന്ന്​ നിരീക്ഷിച്ച ബെഞ്ച്, പുലർച്ചെ 5.30ന് വീടിനുള്ളിൽ പശുവിനെ അറുക്കുന്നത്​ ക്രമസമാധാനത്തെ ബാധിക്കില്ലെന്ന്​ ചൂണ്ടിക്കാട്ടി. 'ദാരിദ്ര്യമോ തൊഴിലില്ലായ്മയോ പട്ടിണിയോ ആയിരിക്കും ഹർജിക്കാരെയും മറ്റ് പ്രതികളെയും ബീഫ്​ വിൽപന നടത്താൻ പ്രേരിപ്പിച്ചത്​'' - കോടതി പറഞ്ഞതായി സ്​ക്രോൾ ഡോട്ട്​ ഇൻ റിപ്പോർട്ട്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cowNSAallahabad high courtcow slaughteringUP police
News Summary - Slaughtering cow inside home not matter of public order, says HC, quashes NSA charges against three
Next Story