കെജ്‌രിവാളിനെതിരെ അപവാദ പ്രചാരണം; ബി.ജെ.പിക്കെതിരെ പരാതിയുമായി ആം ആദ്മി
text_fieldsഅരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: ആം ആദ്മി പാർട്ടി (എ.എ.പി) അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിനെ അപകീർത്തിപ്പെടുത്തുംവിധം സമൂഹ മാധ്യമങ്ങളിൽ അപവാദ പ്രചരണം നടത്തിയതിന് ബി.ജെ.പിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്ന് പാർട്ടി വക്താവ് രാഘവ് ഛദ്ദ. നരേന്ദ്ര മോദിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് ആം ആദ്മി പാർട്ടിക്ക് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാഘവ് ഛദ്ദയുടെ പ്രതികരണം.
അരവിന്ദ് കെജ്‌രിവാളിനെ അപമാനിക്കാൻ വേണ്ടിയാണ് ബി.ജെ.പി പ്രചാരണം നടത്തുന്നതെന്ന് ഛദ്ദ പറഞ്ഞു.
പാർട്ടി നേതാവ് മാത്രമായിട്ടല്ല അദ്ദേഹം സേവനം അനുഷ്ഠിക്കുന്നത്, തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലെ താര പ്രചാരകൻ കൂടിയാണ് എന്നാണ് ബി.ജെ.പി വിമർശിച്ചത്.
ബി.ജെ.പി നേതാക്കളുടെ പരാതിയിൽ, കെജ്‌രിവാൾ മോദിക്കെതിരെ നടത്തിയ പരാമർശങ്ങളിൽ കാരണം തേടിയാണ് തെരെഞ്ഞെടുപ്പ് കമീഷൻ എ.എ.പിക്ക് നോട്ടീസ് നൽകിയത്.

