Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവസ്​ത്രത്തിന്​...

വസ്​ത്രത്തിന്​ മുകളിലൂടെ ശരീരത്തിൽ തൊടുന്നത്​ ലൈംഗികാതിക്രമം തന്നെയെന്ന്​ സുപ്രീം കോടതി​; ബോംബെ ഹൈകോടതിയുടെ വിവാദ വിധി റദ്ദാക്കി

text_fields
bookmark_border
supreme court
cancel

ന്യൂഡൽഹി: പോക്​സോ കേസുമായി ബന്ധപ്പെട്ട്​ ബോംബെ ഹൈകോടതി പുറപ്പെടുവിച്ച വിവാദ ഉത്തരവ്​ റദ്ദാക്കി സുപ്രീംകോടതി​. വസ്​ത്രം മാറ്റാതെ ​പെൺകുട്ടിയുടെ മാറിടത്തിൽ പിടിക്കുന്നത്​ പോക്​സോ നിയമത്തിലെ ഏഴാം വകുപ്പ്​ പ്രകാരം കുറ്റകരമാവില്ലെന്നായിരുന്നു ബോംബെ ഹൈകോടതിയുടെ വിവാദ ഉത്തരവ്​. ഇതിനെതിരെ മഹാരാഷ്​ട്ര സർക്കാറും ദേശീയ വനിത കമ്മീഷനുമാണ്​ സുപ്രീ​ംകോടതിയെ സമീപിച്ചത്​. ഇക്കാര്യത്തിൽ സ്വമേധയ കേസെടുക്കണമെന്ന്​ അറ്റോണി ജനറലും നിർദേശിച്ചു.

ജസ്റ്റിസ്​ യു.യു ലളിത്​, എസ്​. രവീന്ദ്ര ഭട്ട്​, ബേല എം. ത്രിവേദി എന്നിരുൾപ്പെട്ട ബെഞ്ചാണ്​ കേസിൽ​ നിർണായക ഉത്തരവ് പുറപ്പെടുവിപ്പിച്ചത്​​. ലൈംഗി​കോ​ദ്ദേശ്യമാണ്​​ ഇക്കാര്യത്തിൽ പരിഗണിക്കണിക്കേണ്ടതെന്ന നിർണായക പരാമർശമാണ്​ സുപ്രീംകോടതി നടത്തിയിരിക്കുന്നത്​. ബോംബെ ഹൈകോടതിയെ രൂക്ഷമായി വിമർശിച്ചാണ്​ സുപ്രീംകോടതി ഉത്തരവ്​ റദ്ദാക്കിയിരിക്കുന്നത്​.

വ​സ്​​ത്ര​ത്തിന്‍റെ മ​റ​യി​ല്ലാ​തെ കു​ട്ടി​ക​ളു​ടെ സ്വ​കാ​ര്യ അ​വ​യ​വ​ങ്ങ​ളു​ടെ ച​ർ​മ​ത്തി​ൽ നേ​രി​ട്ട്​ സ്പ​ർ​ശി​ച്ചാൽ മാത്രമേ പോ​ക്സോ നി​യ​മ​ത്തി​ലെ എഴാം വകുപ്പ്​ ചുമത്താനാകുവെന്നായിരുന്നു ബോം​ബെ ഹൈ​കോ​ട​തി നാ​ഗ്​​പു​ർ ബെ​ഞ്ചി‍െൻറ നിരീക്ഷണം. വ​സ്ത്രം അ​ഴി​പ്പി​ച്ചോ വ​സ്ത്ര​ത്തി​ന​ടി​യി​ലൂ​ടെ​യോ ച​ർ​മ​ത്തി​ൽ സ്പ​ർ​ശി​ക്കാ​ത്ത പ​ക്ഷം ലൈം​ഗി​കാ​തി​ക്ര​മ​മാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് ജ​സ്​​റ്റി​സ്​ പു​ഷ്​​പ ഗ​നേ​ഡി​വാ​ല വി​ധി​ച്ച​ത്.

12കാ​രി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ച്ച കേ​സി​ൽ കീ​ഴ്​​കോ​ട​തി ശി​ക്ഷി​ച്ച പ്ര​തി​യു​ടെ അ​പ്പീ​ലി​ലാ​ണ്​ വി​വാ​ദ നി​രീ​ക്ഷ​ണം. പ്ര​തി പെ​ൺ​കു​ട്ടി​യു​ടെ വ​സ്​​ത്ര​മൂ​രി സ്വ​കാ​ര്യ അ​വ​യ​വ​ത്തി‍െൻറ ച​ർ​മ​ത്തി​ൽ ​േന​രി​ട്ട്​ സ്​​പ​ർ​ശി​ച്ചെ​ന്ന്​ പ്രോ​സി​ക്യൂ​ഷ​ൻ വ്യ​ക്ത​മാ​ക്കാ​ത്ത​തി​നാ​ൽ സ്​​ത്രീ​യെ അ​പ​മാ​നി​ച്ച​തി​ന്​ െഎ.​പി.​സി​യി​ലെ 354 വ​കു​പ്പു മാ​ത്ര​മേ ചു​മ​ത്താ​നാ​കൂ​വെ​ന്ന്​ പ​റ​ഞ്ഞ കോ​ട​തി ശി​ക്ഷ ഒ​രു വ​ർ​ഷ​മാ​യി കു​റ​ച്ചു. പോ​ക്​​സോ നി​യ​മം ചു​മ​ത്തു​മ്പോ​ൾ വ്യ​ക്ത​വും കൃ​ത്യ​വു​മാ​യ തെ​ളി​വു വേ​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

2016ൽ ​പ്ര​തി പേ​ര​യ്ക്ക ന​ൽ​കാ​മെ​ന്ന്​ പ​റ​ഞ്ഞ് വീ​ടി​ന​ക​ത്ത്​ കൊ​ണ്ടു​പോ​യി പെ​ൺ​കു​ട്ടി​യു​ടെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ സ്​​പ​ർ​ശി​ച്ചെ​ന്നാ​ണ്​ കേ​സ്. പെ​ൺ​കു​ട്ടി​യു​ടെ ര​ഹ​സ്യ​ഭാ​ഗ​ങ്ങ​ളി​ൽ വ​സ്ത്ര​ത്തി‍െൻറ മ​റ​യി​ല്ലാ​തെ സ്​​പ​ർ​ശി​ച്ചാ​ൽ മാ​ത്ര​മേ പോ​ക്സോ ചു​മ​ത്താ​നാ​കൂ എ​ന്നാ​ണ് ജ​ഡ്ജി അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pocso actBombay HC
News Summary - 'Skin-to-skin' contact not needed for sexual assault under POCSO Act: SC
Next Story