എസ്.കെ. മിശ്ര എൻഫോഴ്സ്മെൻറ് മേധാവി
text_fieldsന്യൂഡൽഹി: െഎ.ആർ.എസ് ഉദ്യോഗസ്ഥൻ സഞ്ജയ് കുമാർ മിശ്രയെ എൻഫോഴ്സ്മെൻറ് ഡയ റക്ടറേറ്റ് മേധാവിയായി നിയമിച്ചു. 1984 ബാച്ച് ഇൻകം ടാക്സ് കേഡറിൽ ഇന്ത്യൻ റവന്യൂ സർവിസിൽ പ്രവേശിച്ച മിശ്രക്ക്, മൂന്നു മാസത്തേക്കാണ് ചുമതല.
പിന്നീട് ഇത് സ്ഥിരം നിയമനമാക്കും. പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. ഡൽഹി ആദായനികുതി വകുപ്പിൽ ചീഫ് കമീഷണറാണ് ഇപ്പോൾ മിശ്ര. കേന്ദ്ര സർക്കാറിെൻറ അഡീഷനൽ സെക്രട്ടറി റാങ്കിലുള്ളവർക്കാണ് ഇ.ഡി ഡയറക്ടർ പദവി ലഭിക്കുക. നിലവിൽ ഇൗ റാങ്കിലില്ലാത്തതിനാലാണ് താൽക്കാലിക ചുമതലയായി നൽകിയത്. നിലവിലെ ഡയറക്ടർ കർനാൽ സിങ് ഞായറാഴ്ച വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
