Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

14കാരനെ കൊലപ്പെടുത്തിയ കേസിൽ ആറാം ക്ലാസുകാരൻ പിടിയിൽ

text_fields
bookmark_border
crime
cancel
camera_alt

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: 14കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഡൽഹിയിൽ ആറാം ക്ലാസുകാരൻ കസ്റ്റഡിയിൽ. വടക്കുകിഴക്കൻ ഡൽഹിയിലെ ന്യൂ ഉസ്മാൻപൂർ പ്രദേശത്തുള്ള സ്വകാര്യ സ്കൂളിലെ വിദ്യാർഥിയെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

സ്കൂളിന് പുറത്തുവെച്ച് ആറാം ക്ലാസുകാരൻ 14കാരആക്രമിക്കുകയായിരുന്നു. വെള്ളിയാഴ്ചയായിരുന്നു സംഭവം. വൈകീട്ട് നാല് മണിയോടെയാണ് സംഭവത്തെക്കുറിച്ച് സ്വകാര്യ ആശുപത്രിയിൽ നിന്നും പൊലീസിന് വിവരം ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്. കുട്ടിയുടെ മുഖത്തും തലക്കും പരിക്കേറ്റ നിലയിലായിരുന്നു. അമിതരക്തസ്രാവമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. അക്രമണം നടന്ന സംഭവത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് വിദ്യാർഥികൾ തമ്മിലുണ്ടായ വഴക്ക് ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ കുട്ടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sixth grade student arrested for allegedly killing 14 year old
Next Story