Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജസ്​ഥാനിൽ രണ്ടാം ക്ലാസുകാരിയെ മേശമേൽ കെട്ടിയിട്ട്​ കൂട്ടബലാത്സംഗം ചെയ്​തു

text_fields
bookmark_border
rape-case
cancel

ജയ്പൂര്‍: രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂളിൽ ആറുവയസ്സുകാരിയെ മേശമേൽ കെട്ടിയിട്ട്​ കൂട്ട ബലാത്സംഗം ചെയ്​തു. ബാര്‍മെറിലെ കേന്ദ്രീയ വിദ്യാലയത്തിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സ്‌കൂളിലെ ശൗചാലയത്തിന് സമീപമുള്ള മുറിയിൽ ക്രൂരതക്കിരയായത്. 

സംഭവത്തില്‍ കുട്ടിയുടെ പിതാവി​​െൻറ പരാതിയില്‍ കേസെടുത്ത പൊലീസ് രണ്ടുപേരെ അറസ്​റ്റ്​ ചെയ്തു. അറസ്​റ്റിലായവര്‍ സ്‌കൂളിലെ തൂപ്പുകാരാണ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ലൈംഗികാതിക്രമത്തെത്തുടര്‍ന്ന് പരിക്കേറ്റ കുട്ടി ആശുപത്രിയിലാണ്. കേസെടുത്തതായും അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും ബാര്‍മെര്‍ വനിത പൊലീസ് സ്​റ്റേഷന്‍ ഉദ്യോഗസ്ഥ അനിത റാണി വ്യക്തമാക്കി.

കുട്ടിയുടെ ശരീരത്തില്‍ ഗുരുതര പരിക്കുകള്‍ ഇല്ലെന്നും വിശദ പരിശോധന നടക്കുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായി പൊലീസ് സൂപ്രണ്ട് ഗഗന്‍ദീപ് സിംഗ്ല പറഞ്ഞു. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാർഥിനിയെ ശരീര വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ക്രൂരത പുറത്തറിയുന്നത്. 

ഇന്ത്യയിലെ സ്​കൂളുകളിൽ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ഉയരുന്നതിനിടെയാണ്​ പുതിയ സംഭവം. ഗുരുഗ്രാമിലെ റയാൻ ഇൻറർനാഷനൽ സ്​കൂളിൽ എട്ടു വയസ്സുകാരനായ വിദ്യാർഥി കൊല്ലപ്പെട്ടതും മറ്റൊരിടത്ത്​ അഞ്ചു വയസ്സുകാരിയെ പ്യൂൺ ബലാത്സംഗത്തിനിരയാക്കുകയും ചെയ്​ത സംഭവങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. 

അധ്യാപകർ പെൺകുട്ടികൾക്കു നേരെ നടത്തിയ 56 ലൈംഗികാതിക്രമ ​േകസുകൾ കഴിഞ്ഞ മൂന്നു വർഷത്തിനി​െട രജിസ്​റ്റർ ചെയ്​തതായി രാജസ്​ഥാൻ ആഭ്യന്തര വകുപ്പ്​ പുറത്തുവിട്ട കണക്കുകൾ പറയുന്നു. ഇതിൽ ആരോപിതരായ 55 ​േപരെയും കുറ്റക്കാരെന്ന്​ വിധിച്ചിട്ടില്ലെന്നും പറയുന്നു. 36 കേസുകൾ ഇ​പ്പോഴു​ം കോടതിയിൽ കെട്ടിക്കിടക്കുകയാണ്​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Six year old Student sexually assaulted in Barmer, Rajasthan -India News
Next Story