Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ മലയാളിയായ ആറു...

ഡൽഹിയിൽ മലയാളിയായ ആറു വയസ്സുകാരിയെ പിതാവ്​ പീഡിപ്പിച്ചതായി പരാതി

text_fields
bookmark_border
ഡൽഹിയിൽ മലയാളിയായ ആറു വയസ്സുകാരിയെ പിതാവ്​ പീഡിപ്പിച്ചതായി പരാതി
cancel
camera_altRepresentative Image

ന്യൂ​ഡ​ൽ​ഹി: ആ​റു വ​യ​സ്സു​കാ​രി​യാ​യ മ​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നു​ കാ​ണി​ച്ച്​ മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ ഭ​ർ​ത്താ​വി​നെ​തി​രെ യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ ഡ​ൽ​ഹി പൊ​ലീ​സ് കേ​സെ​ടു​ത്തു. പ​രാ​തി​ക്കു​ പി​ന്നാ​ലെ ഡ​ൽ​ഹി​യി​ൽ ​െഗ​സ്​​റ്റ്​​ഹൗ​സും ഹോ​ട്ട​ലും ന​ട​ത്തു​ന്ന ഇ​യാ​ൾ കേ​ര​ള​ത്തി​ലേ​ക്ക്​ ക​ട​ന്നു​ക​ള​ഞ്ഞ​താ​യി കോ​ട്ട​യം സ്വ​ദേ​ശി​യാ​യ മാ​താ​വ്​ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

വേ​ദ​നി​ക്കു​ന്ന​താ​യി കു​ട്ടി പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പി​താ​വ്​ പീ​ഡി​പ്പി​ച്ച കാ​ര്യം അ​റി​ഞ്ഞ​ത്. ഇ​ക്കാ​ര്യം ചോ​ദി​ച്ച​പ്പോ​ൾ ഭ​ർ​ത്താ​വ് ത​ന്നെ മ​ർ​ദി​ച്ചു. എ​യിം​സി​ൽ ന​ട​ത്തി​യ വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ പീ​ഡ​നം ന​ട​ന്ന​താ​യി തെ​ളി​ഞ്ഞി​രു​ന്നു. ജ​നു​വ​രി നാ​ലി​ന് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പൊ​ലീ​സും ഭ​ർ​ത്താ​വി​നൊ​പ്പം നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ് നി​ർ​ബ​ന്ധി​ച്ച​തി​നെ തു​ട​ർ​ന്ന് പ​രാ​തി പി​ൻ​വ​ലി​ച്ചു.

എ​ന്നാ​ൽ, മ​ക​ളെ വീ​ണ്ടും പീ​ഡി​പ്പി​ച്ച​തോ​ടെ ജ​നു​വ​രി 24ന് ​ഡ​ൽ​ഹി വ​നി​ത ക​മീ​ഷ​ൻ മു​ഖേ​ന പ​രാ​തി ന​ൽ​കി. ഇ​തി​നു പി​ന്നാ​ലെ ഇ​യാ​ൾ ഡ​ൽ​ഹി വി​ട്ടു. സാ​കേ​ത് കോ​ട​തി ഉ​ത്ത​ര​വി​ട്ട​തി​നെ തു​ട​ർ​ന്ന് മാ​ർ​ച്ച് ആ​റി​നാ​ണ് പൊ​ലീ​സ് എ​ഫ്.​ഐ.​ആ​ർ ഫ​യ​ൽ ചെ​യ്ത​തെ​ന്നും യു​വ​തി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molestationchild raperape news
Next Story