Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദീപാവലിക്ക് പടക്കം വാങ്ങാന്‍ പോയ പെണ്‍കുട്ടി മരിച്ചനിലയില്‍; ആന്തരികാവയവങ്ങള്‍ നഷ്ടപ്പെട്ട് മൃതദേഹം

text_fields
bookmark_border
ദീപാവലിക്ക് പടക്കം വാങ്ങാന്‍ പോയ പെണ്‍കുട്ടി മരിച്ചനിലയില്‍; ആന്തരികാവയവങ്ങള്‍ നഷ്ടപ്പെട്ട് മൃതദേഹം
cancel

ലഖ്‌നോ: ദീപാവലിക്ക് പടക്കം വാങ്ങാന്‍ പോയ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍നിന്നും ആന്തരികാവയവങ്ങള്‍ നഷ്ടമായിട്ടുണ്ട്. ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ ഗതംപൂര്‍ കോട്ട് വാലി പൊലീസ് പരിധിയില്‍ ആറു വയസ്സുകാരിയാണ് മരിച്ചത്.

മകള്‍ ദുര്‍മന്ത്രവാദത്തിനിരയായതാണ് എന്നാണ് കുടുംബം പറയുന്നത്. എന്നാല്‍, വന്യമൃഗം ആക്രമിച്ചതാകാമെന്നാണ് പൊലീസ് അനുമാനം. എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ടെന്നും ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു.

ശനിയാഴ്ച വൈകുന്നേരം മുറ്റത്ത് കളിച്ചിരുന്ന മകള്‍ പിന്നീട് പ്രദേശത്തെ മറ്റൊരു കുട്ടിക്കൊപ്പം ദീപാവലിക്ക് പടക്കം വാങ്ങാന്‍ കടയിലേക്ക് പോകുന്നത് കണ്ടിരുന്നെന്ന് പിതാവ് പറഞ്ഞു. ഞായറാഴ്ച രാവിലെ ഭദ്രസ് ഗ്രാമത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story