Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിൽ ബസും വാനും...

ഗുജറാത്തിൽ ബസും വാനും കൂട്ടിയിച്ച് കാറ്ററിങ് തൊഴിലാളികളായ ആറ് സ്ത്രീകൾ മരിച്ചു

text_fields
bookmark_border
india
cancel

സബർകാന്ത: ഗുജറാത്തിലെ സബർകാന്ത ജില്ലയിൽ സ്വകാര്യ ബസ് കാറ്ററിങ് സംഘം സഞ്ചരിച്ച വാനിലിടിച്ച് ആറ് തൊഴിലാളികളായ സ്ത്രീകൾക്ക് ദാരുണാന്ത‍്യം. ദേശീയപാതയിൽ ബുധനാഴ്ച നടന്ന അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു.

അരവല്ലി ജില്ലയിലെ മോഡാസയിൽ നിന്ന് ഹിമ്മത്‌നഗറിലുള്ള ഹുഞ്ച് ഗ്രാമത്തിലെ ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്ന വാനിന്‍റെ പിന്നിൽ അമിതവേഗത്തിൽ വന്ന ബസ് ഇടിച്ചാണ് അപകടമുണ്ടായത്. വാനിലുണ്ടായിരുന്ന ആറ് സ്ത്രീകൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു. വാന്‍ ഓടിച്ച ഡ്രൈവറും മറ്റ് കാറ്ററിങ് തൊഴിലാളികളും ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഹിമ്മത്‌നഗർ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണെന്ന് ഡോ. ധ്രുപദ് ചൗഹാൻ അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GujaratcateringAccident News
News Summary - Six women catering workers killed in bus-van collision in Gujarat
Next Story