
യു.പിയിൽ അങ്കപ്പോര്; ബി.ജെ.പി, ബി.എസ്.പി എം.എൽ.എമാർ സമാജ്വാദി പാർട്ടിയിൽ
text_fieldsലഖ്േനാ: ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കരുത്തുതെളിയിക്കാൻ പാർട്ടികൾ. പാർട്ടികൾക്കുള്ളിലെ അസ്വാരസ്യങ്ങൾക്കൊടുവിൽ ആറ് വിമത ബി.എസ്.പി എം.എൽ.എമാരും ഒരു ബി.ജെ.പി എം.എൽ.എയും അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിയിൽ.
ലഖ്നോവിൽ നടന്ന പരിപാടിക്കിടെയാണ് ഏഴുപേരും എസ്.പിയിൽ ചേർന്നത്. ബി.എസ്.പിയിലെ ആറ് വിമത എം.എൽ.എമാരെയും നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. എസ്.പി അധ്യക്ഷന്റെ സാന്നിധ്യത്തിലായിരുന്നു ഏഴുപേരുടെയും പാർട്ടി പ്രവേശനം.
സീതാപൂർ സദറിലെ ബി.ജെ.പി എം.എൽ.എയായ രാകേഷ് റാത്തോർ, ബി.എസ്.പി എം.എൽ.എമാരായ അസ്ലം റായ്നി, മുജ്താബ സിദ്ദിഖി, അസ്ലം അലി ചൗധരി, ഹക്കീം ലാൽ ബിന്ദ്, സുഷ്മ പേട്ടൽ, ഹർഗോവിന്ദ് ഭാർഗവ എന്നിവരാണ് എസ്.പിയിലെത്തിയത്.
കഴിഞ്ഞവർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മായാവതിയുടെ നേതൃത്വത്തിലുള്ള ബി.എസ്.പിയിലെ ഔദ്യോഗിക സ്ഥാനാർഥിയുടെ നോമിനേഷനെ ഇവർ എതിർത്തതിനെ തുടർന്ന് ആറുപേരെയും സസ്പെൻഡ് ചെയ്തിരുന്നു.
പാർട്ടി സസ്പെൻഡ് ചെയ്തതുമുതൽ എസ്.പി നേതാക്കളുമായി അടുത്ത ബന്ധം ഇവർ സ്ഥാപിച്ചിരുന്നു. കൂടുതൽ നേതാക്കൾ മറ്റു പാർട്ടികളിൽനിന്ന് എസ്.പിയിലേക്ക് എത്തുമെന്നാണ് വിവരം. രണ്ടു വിമത ബി.എസ്.പി നേതാക്കളും മുൻ യു.പി മന്ത്രിമാരുമായ ലാൽജി വർമ, രാമചന്ദ്ര രാജ്ബാർ എന്നിവർ നവംബർ ഏഴിന് എസ്.പിയിൽ ചേരുമെന്നാണ് വിവരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
