Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആറ്​ മാസത്തിന്​ ശേഷം...

ആറ്​ മാസത്തിന്​ ശേഷം ഇന്ത്യയിൽ പ്രതിദിന കോവിഡ്​ മരണം 300ൽ താഴെ

text_fields
bookmark_border
ആറ്​ മാസത്തിന്​ ശേഷം ഇന്ത്യയിൽ പ്രതിദിന കോവിഡ്​ മരണം 300ൽ താഴെ
cancel

ന്യൂഡൽഹി: ആറ്​ മാസത്തിന്​ ശേഷം ഇതാദ്യമായി ഇന്ത്യയിൽ കോവിഡ്​ ബാധിച്ച്​ ഒരു ദിവസം മരിച്ചവരുടെ എണ്ണം 300ൽ താ​ഴെയെത്തി. 251 പേരാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 22,273 പേർക്ക്​ പുതുതായി രോഗം ബാധിച്ചു.

1,01,69,118 പേർക്കാണ്​ ഇതുവരെ ഇന്ത്യയിൽ കോവിഡ്​ ബാധിച്ചത്​. 1,47,343 പേർ രോഗം ബാധിച്ച്​ മരിച്ചു. 97,40,108 പേർക്ക്​ രോഗമുക്​തിയുണ്ടായി. 95.78 ശതമാനമാണ്​ രോഗമുക്​തി നിരക്ക്​. മരണനിരക്ക്​ 1.45 ശതമാനത്തിലും തുടരുന്നു.

അതേസമയം, കോവിഡ്​ ബാധിച്ച്​ ചികിൽസയിലുള്ളവരുടെ എണ്ണം ഇപ്പോഴും മൂന്ന്​ ലക്ഷത്തിൽ താഴെ തുടരുകയാണ്​. 2,81,667 പേരാണ്​ രോഗം ബാധിച്ച്​ നിലവിൽ ചികിൽസയിലുള്ളത്​. ഡിസംബർ 19നാണ്​ ഇന്ത്യയിലെ കോവിഡ്​ രോഗികളുടെ എണ്ണം ഒരു കോടി കടന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Coronavirus​Covid 19
Next Story