‘വിവാഹ മോചനത്തിന് ആറുമാസത്തെ അനുരഞ്ജന കാലയളവ് നിർബന്ധമില്ല’
text_fieldsന്യൂഡൽഹി: പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് നൽകിയ ഹരജി തള്ളിയ കുടുംബ കോടതിയുടെ ഉത്തരവ് ഗുജറാത്ത് ഹൈകോടതി റദ്ദാക്കി. ഹിന്ദു വിവാഹ നിയമത്തിലെ 13 ബി വകുപ്പിന് കീഴിൽ നിർദേശിക്കുന്ന ആറ് മാസത്തെ അനുരഞ്ജന കാലയളവ് പാലിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കുടുംബ കോടതി ഹരജി തള്ളിയത്. എന്നാൽ, പ്രസ്തുത വകുപ്പിന് കീഴിൽ പറയുന്ന ആറ് മാസമെന്ന കാലയളവ് നിർദേശം മാത്രമാണെന്നും നിർബന്ധമല്ലെന്നും ജസ്റ്റിസുമാരായ സംഗീത കെ. വിശേൻ, നിഷ എം. താക്കൂർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിശദീകരിച്ചു.
അനുരഞ്ജനത്തിന് യാതൊരു സാധ്യതയുമില്ലാത്ത ദമ്പതികൾക്ക് വിവാഹമോചനം അനുവദിക്കാത്തത് ഇരുവരും നേരിടുന്ന പ്രയാസങ്ങൾ ദീർഘിപ്പിക്കുകയാണ് ചെയ്യുകയെന്ന് കോടതി ചൂണ്ടിക്കാട്ടി.
ദമ്പതികൾ വിവാഹമോചന ഹരജി പരസ്പര സമ്മതത്തോടെ സമർപ്പിച്ച് വേർപിരിഞ്ഞ് കഴിയാൻ തുടങ്ങിയിട്ട് ഒരു വർഷം പിന്നിട്ടു. ഭർത്താവ് ഉപരി പഠനത്തിനായി വിദേശത്തും ഭാര്യ ഇന്ത്യയിലുമാണ് കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

