Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുരക്ഷ സേനയും...

സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; ആറ് മാസം പ്രായമായ കുഞ്ഞ് വെടിയേറ്റ് മരിച്ചു

text_fields
bookmark_border
സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; ആറ് മാസം പ്രായമായ കുഞ്ഞ് വെടിയേറ്റ് മരിച്ചു
cancel

റായ്പൂർ: ഛത്തീസ്​ഗഡിൽ സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ചു. കുട്ടിയുടെ അമ്മയും രണ്ട് ജില്ലാ റിസർവ് ​ഗാർഡുകളും പരിക്കുകളോടെ ചികിത്സയിലാണ്.

സുരക്ഷാ ഉദ്യോ​ഗസ്ഥരും മാവോയിസ്റ്റുകളും പരസ്പരം വെടിയുതിർക്കുകയായിരുന്നു. ബീജാപൂർ ജില്ലയിലെ ഗംഗളൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ മുത്വണ്ടി വനമേഖലയിൽ തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവമെന്നാണ് റിപ്പോർട്ട്. യുവതി കുഞ്ഞിനെ കയ്യിലെടുത്ത് നടക്കുന്നതിനിടെ കൈക്ക് വെടിയേേൽക്കുകയായിരുന്നുവെന്നും ഈ വെടിയുണ്ട കുഞ്ഞിന്റെ ശരീരത്തിലേക്ക് തറച്ചുകയറുകയായിരുന്നുവെന്നുമാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. സംഭവത്തിന് പിന്നാലെ പ്രദേശത്ത് പൊലീസിൽ തെരച്ചിൽ നടത്തിയതായും പ്രതികൾക്കായുള്ള അന്വേഷണം പുരോ​ഗമിക്കുകയാണെന്നും ബസ്താർ റേഞ്ച് ഐ.ജി സുന്ദെരാജ് പി പറഞ്ഞു.

മാവോയിസ്റ്റുകൾ സജീവമായ ബസ്തറിൽ കഴിഞ്ഞ രണ്ട് മാസത്തോളമായി സുരക്ഷാ സേന മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChattisgarhMaoistsSix month old diedCrossfire
News Summary - Six month old baby died in Bastar crossfire
Next Story