പട്ടാപ്പകൽ പെൺകുട്ടിക്കുനേരെ പീഡനശ്രമം: നാലു പേർ അറസ്റ്റിൽ
text_fieldsപട്ന∙ ബിഹാറിലെ ജെഹാനാബാദിൽ നടുറോഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച നാലു പേരെ അറസ്റ്റ് ചെയ്തു. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ച വിഡിയോയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വിഡിയോയിൽ ഉണ്ടായിരുന്ന ബൈക്കിെൻറ നമ്പർ പിന്തുടർന്നാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്.
രണ്ട് പ്രതികളുടെ മുഖങ്ങൾ വീഡിയോയിലുള്ളവരുടേതുമായി പൊരുത്തപ്പെടുന്നുണ്ട്, മറ്റ് രണ്ട് പേരും വിഡോയോ ചിത്രീകരിച്ചവരാണ്. മറ്റു പ്രതികളുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്- പട്ന സോണൽ ഐ.ജി നയ്യാർ ഹസ്ന ഖാൻ പറഞ്ഞു. മറ്റു പ്രതികൾക്കായി തെരച്ചിൽ ശക്തമാക്കിയതായി അദ്ദേഹം പ്രതികരിച്ചു.
ഏഴോളം യുവാക്കൾ ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആക്രമിക്കുന്നയതിെൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പട്ടാപ്പകലാണു പെൺകുട്ടിക്കുനേരെ പീഡനശ്രമമുണ്ടായത്. റോഡരികിൽനിന്ന പെൺകുട്ടിയുടെ വസ്ത്രങ്ങളില്‍ പിടിച്ചുവലിക്കുകയും കീറാൻ ശ്രമിക്കുകയുമായിരുന്നു. അടുത്തുള്ള ആളുകളോട് പെൺകുട്ടി സഹായത്തിനായി അഭ്യർഥിക്കുന്നുണ്ടെങ്കിലും ആരും തയാറായിരുന്നില്ല. പെൺകുട്ടി എതിർക്കുന്നതും നിലവിളിച്ച് സഹായത്തിന് അഭ്യർത്ഥിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
