Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജസ്ഥാനിൽ കാറപകടം; കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക്
text_fieldsbookmark_border
ജയ്പൂർ: രാജസ്ഥാനിലെ സവായ് മധോപൂരിൽ ഞായറാഴ്ചയുണ്ടായ അപകടത്തിൽ കുടുംബത്തിലെ ആറ് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കുടുംബം സഞ്ചരിച്ച കാർ ഡൽഹി എക്സ്പ്രസ് വേയിലെ ബനാസ് നദി പാലത്തിനടുത്ത് വച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിച്ച വാഹനത്തെ കണ്ടെത്താനായിട്ടില്ല.
മനീഷ് ശർമ, ഭാര്യ അനിത, സതീഷ് ശർമ, ഭാര്യ പൂനം, കൈലാഷ് ശർമ, ഭാര്യ സന്തോഷ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മനൻ, ദീപാലി എന്നീ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. കുടുംബം സവായ് മധോപൂരിലെ ഗണേഷ ക്ഷേത്രദർശനത്തിന് പോകവെയാണ് അപകടം. ഇടിച്ച വാഹനത്തിന്‍റെ ഉടമക്കായി തിരച്ചിൽ നടക്കുന്നതായും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനയച്ചതായും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

