മകളെ പ്രണയിച്ച് വഞ്ചിച്ചയാളുടെ കുടുംബത്തിലെ പിഞ്ചുകുട്ടികളടക്കം ആറുപേരെ വെട്ടിക്കൊന്ന് അച്ഛൻ
text_fieldsവിശാഖപട്ടണം: മകളെ പ്രണയിച്ച് വഞ്ചിച്ചയാളുടെ വീട്ടിൽ കയറി പിഞ്ചുകുട്ടികളെയടക്കം ആറുപേരെ വെട്ടിക്കൊന്ന് പ്രതികാരം. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തെ ജുട്ടഡ ഗ്രാമത്തിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഒരു പുരുഷനും മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമാണ് കൊല്ലപ്പെട്ടത്. രണ്ട് വയസുള്ള ഒരു കുട്ടിയും ആറുമാസം പ്രായമുള്ള മറ്റൊരു കുട്ടിയുമാണ് മരിച്ചത്.
കൂട്ടക്കൊലയ്ക്ക് പിന്നില്‍ അയല്‍ക്കാരനായ അപ്പാലരാജു ആണെന്നും ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു. രമണ(60), ഉഷാറാണി(35), രമാദേവി (53), അരുണ (37), ഉദയ്കുമാര്‍ (രണ്ട്), ഉര്‍വശി (ആറ് മാസം) എന്നിവരാണ് മരിച്ചത്. ഇവരുടെ കുടുംബാംഗമായ വിജയ് അപ്പാലരാജുവിന്‍റെ മകളുമായി പ്രണയത്തിലായിരുന്നു. പിന്നീട് വിജയ്് വേറെ വിവാഹം കഴിച്ചു. വിവാഹത്തിനുശേഷം നാട്ടിൽ നിന്ന് മാറിയ വിജയ് തിരിെക എത്തിയിട്ടുണ്ടെന്നറിഞ്ഞ് അയാളോട് പ്രതികാരം ചെയ്യാനാണ് അപ്പാലരാജു വീട്ടിലെത്തിയത്. എന്നാല്‍, വിജയ് വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്ന് മറ്റുള്ളവരെ പുല്ലരിയുന്ന ആയുധം ഉപയോഗിച്ച് ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വിജയ് മകളുമായുള്ള പ്രണയത്തിൽ നിന്ന് പിന്മാറിയതിന്‍റെ പ്രതികാരമായാണ് അപ്പാലരാജു കൊല നടത്തിയത്. അടുത്തിടെ വിജയ് മറ്റൊരു യുവതിയെ വിവാഹം കഴിച്ച് കുടുംബത്തോടെ വിജയവാഡയിലേക്ക് താമസം മാറിയിരുന്നു. കഴിഞ്ഞദിവസം ഒരു വിവാഹത്തില്‍ പങ്കെടുക്കാനായാണ് വിജയ്യും കുടുംബവും ഗ്രാമത്തിലെത്തിയത്. അതേസമയം, 2018 മുതൽ ഇരു കുടുംബങ്ങളും തമ്മിൽ ചില പ്രശ്നങ്ങൾ നിലനിന്നിരുന്നതായും നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

